എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക; ബഹ്‌റൈനില്‍ സ്വാഗത സംഘം രൂപീകരിച്ചു
മനാമ: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക ബഹ്‌റൈനിലും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശമുയര്‍ത്തി വര്‍ഷം തോറും ജനുവരി 26ന് സംഘടിപ്പിക്കുന്ന മനുഷ്യജാലിക 10 വര്‍ഷം മുന്പാണ് ആരംഭിച്ചത്. മലയാളി പൊതുസമൂഹത്തിലെ ധാരാളം പ്രമുഖകരുടെ പങ്കാളിത്തവും ആശീര്‍വാദവും നേടിയ മനുഷ്യ ജാലിക നിരവധി ലക്ഷ്യങ്ങളുള്‍ക്കൊള്ളുന്നതായി സംഘാടകര്‍ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യരക്ഷാധികാരിയും ശൗക്കത്തലി ഫൈസി ചെയര്‍മാനും അബ്ദുല്‍ മജീദ് ചോലക്കോട് ജന. കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗത സംഘത്തിലെ മറ്റു പ്രധാന ഭാരവാഹികള്‍:
മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, സലീം ഫൈസിപന്തീരിക്കര , എസ്.എം അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞഹമദ് ഹാജി, മുസ്തഫ കളത്തില്‍, അശ്‌റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാമ്പള്ളി, ശറഫുദ്ധീന്‍ മാരായമംഗലം, സൈദ് മുഹമ്മദ് വഹബി, മുഹമ്മദലി ഷെറാട്ടണ്‍ (രക്ഷാധികാരികള്‍),
സയ്യിദ് യാസര്‍ ജിഫ്‌രി തങ്ങള്‍, ഹാഫിള് ശറഫുദ്ദീന്‍ മൗലവി, റബീഅ് ഫൈസി അമ്പലക്കടവ്, (വൈസ് ചെയര്‍മാന്‍മാര്‍),
അബ്ദുല്‍ റസാഖ് നന്ദ് വി, ഹാഷിം ജിദ്ദാലി, ഇസ്മായില്‍ ഉമ്മുല്‍ ഹസം, ബഷീര്‍ റിഫ (ജോ. കണ്‍വീനര്‍മാര്‍),
ഷിഹാബ് അറഫ ഗുദൈബിയ, ജാഫര്‍ ഇ.പി, നുറുദീന്‍ മുണ്ടേരി, മൂസ റിഫ, ഷാഫി വേളം, നവാസ് നിട്ടൂര്, അബ്ദുല്‍ റഹ്മാന്‍ മാട്ടൂല്‍ (ഫൈനാന്‍സ് കമ്മിറ്റി),
ഉബൈദുല്ല റഹ് മാനി കൊന്പംകല്ല്, കെ.എം.എസ്. മൗലവി, മൗസല്‍ മൂപ്പന്‍ തിരൂര്‍, ഇസ്മായില്‍ ഗുദൈബിയ, കലീം, തൗഫീഖ് ഹൂറ, (പബ്ലിസിറ്റി & മീഡിയ),
ഷനാവാസ് കായംകുളം, റൗഫ് കണ്ണൂര്‍, ഖാദര്‍ കാസര്‍കോട്, ആമീര്‍ ഗുദൈബിയ (സ്റ്റേജ് & ഡെക്കറേഷന്‍),
നവാസ് കൊല്ലം, സിക്കന്തര്‍ മട്ടാഞ്ചേരി, നിസാമുദ്ദീന്‍ മാരായമംഗലം (റിസപ്ഷന്‍),
റിയാസ് വി.കെ, ഇര്‍ശാദ് കണ്ണൂര്‍ ഐ.ടി. & കമ്മ്യൂണിക്കേഷന്‍സ്),
സജീര്‍ പന്തക്കല്‍, യാസര്‍ അറഫാത്ത് (ഏരിയ കോഡിനേഷന്‍),
റഹീം നടുക്കണ്ടി, ജബ്ബാര്‍ മാംഗ്ലൂര്‍ (ഫുഡ് &റിഫ്രഷ് മെന്റ്),
മുഹമ്മദ് മോനു, റാസിക് ജിദ്ദാലി (വളണ്ടിയര്‍ വിംഗ്).
കൂടുതല്‍ വിവരങ്ങള്‍ക്ക് +97339533273, 33842672 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."