ജി.ഡി.പിയിലെ ഇടിവ്: മോദിയെയും ജയ്റ്റ്ലിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തിലെ ജി.ഡി.പി വളര്‍ച്ചാനിരക്ക് ഗണ്യമായി കുറയുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പരിഹാസത്തോടെയുള്ള വിമര്‍ശനം(സര്‍ക്കാസം) .
''ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ പ്രതിഭ മോദിയുടെ ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്സി (ജി.ഡി.പി)- (മൊത്ത വിഭജന രാഷ്ട്രീയം) നോടൊപ്പം ചേര്‍ത്ത് രാജ്യത്തിനു നല്‍കിയത്:
പുതിയ നിക്ഷേപം- 13 വര്‍ഷം പിറകോട്ട്
ബാങ്ക് ക്രെഡിറ്റ് വളര്‍ച്ച- 63 വര്‍ഷം പിറകോട്ട്
ജോലി സൃഷ്ടിക്കല്‍- 8 വര്‍ഷം പിറകോട്ട്
കാര്‍ഷിക ജി.വി.എ വളര്‍ച്ച- 1.7 ശതമാനം
ധനകമ്മി- എട്ടു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍''
രാജ്യത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞ് 6.5 ശതമാനം മാത്രമായിരിക്കുമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. കഴിഞ്ഞവര്‍ഷം ജി.ഡി.പി 7.1 ആയിരുന്നു. കൂടാതെ, ഭക്ഷ്യോല്പാദനത്തിനും ഗണ്യമായ കുറവുണ്ടാകുമെന്ന് കണക്കാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."