മോഷണത്തെ പ്രതിരോധിക്കാന്‍ ജനകീയ സമിതികള്‍
വടക്കാഞ്ചേരി: മന്ത്രി എ.സി മൊയ്തീന്റെ വസതിയിലടക്കം തെക്കുംകര പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ തുടര്‍ക്കഥയാകുന്ന മോക്ഷണം പ്രതിരോധിക്കാന്‍ വടക്കാഞ്ചേരി പൊലിസും,തെക്കുംകര പഞ്ചായത്തും കൈകോര്‍ക്കുന്നു.
പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനമായി. രാത്രി കാലങ്ങളില്‍ മോഷ്ടാക്കളെ തുരത്താന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. അപരിചിതരെ കണ്ടാല്‍ പൊലിസില്‍ വിവരമറിയിക്കുകയും, നിരീക്ഷിക്കുകയും ചെയ്യും. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലേയും, രാഷ്ട്രീയ കക്ഷി പ്രതിനിധികളും, യുവജന സംഘടനകളും, സന്നദ്ധ സംഘടനാ ഭാരവാഹികളും ഉള്‍പടുന്നതാണ് സമിതികള്‍. ഉദ്ഘാടനം പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടന്നു. വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷമാരായ കെ.പുഷ്പലത, സുജാത ശ്രീനിവാസന്‍, മെമ്പര്‍മാരായ ബീന ജോണ്‍സണ്‍, കെ.എം രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വരും ദിവസങ്ങളില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സമിതികള്‍ രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."