സി.പി.എമ്മിനെതിരേ ആഞ്ഞടിച്ച് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി
കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി. സി.പി.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരന് ആരോപിച്ചു.
സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണന് എത്ര പച്ചക്കൊടി കാണിച്ചാലും കെ.എം മാണി എല്‍.ഡി.എഫിലുണ്ടാവില്ല.
ബാര്‍ കോഴക്കേസില്‍ അഴിമതി ആരോപണവും വിജിലന്‍സ് കേസും നേരിട്ടയാളാണ് മാണി. മാണിയെ ബജറ്റവതരിപ്പിക്കാതിരിക്കാന്‍ നിയമസഭയില്‍ പോരാട്ടം നടത്തിയവര്‍ അതിനെക്കുറിച്ചെല്ലാം മറന്നമട്ടാണ്.
നിയമസഭയില്‍ തുണിപൊക്കി പ്രതിഷേധിച്ചവര്‍ മാണിയെ ഇപ്പോള്‍ മഹത്വവല്‍ക്കരിക്കുന്നു. മാണിക്കെതിരേ സമരം നടത്തി പൊലിസിന്റെ തല്ലുമേടിച്ചവരും കേസില്‍ ഉള്‍പ്പെട്ടവരുമായ ആളുകള്‍ എല്‍.ഡി.എഫിലുണ്ട്.
മാണിക്ക് നോട്ടെണ്ണുന്ന മെഷീനുണ്ടെന്നാണ് അന്ന് ആരോപിച്ചത്. ഇപ്പോള്‍ ആ യന്ത്രം എവിടെപ്പോയെന്നും ശശിധരന് ചോദിച്ചു.
അഭിപ്രായം പറയാനുള്ളത് പാര്‍ട്ടി തുറന്നുപറയും. അതില്‍ ആരും അലോസരപ്പെട്ടിട്ടു കാര്യമില്ല. സി.പി.ഐ പ്രവര്‍ത്തിക്കുന്നത് ആരുടെയും സര്ട്ടിഫിക്കറ്റിലല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."