HOME
DETAILS
MAL
ഏഴോം കൈപ്പാട് പ്രദേശങ്ങള്‍ ഇക്കുറിയും കൃഷിക്കൊരുങ്ങി
backup
May 27 2016 | 23:05 PM
പഴയങ്ങാടി: കണ്ണൂരിന്റെ നെല്ലറയും കൈപ്പാട് കൃഷിയുടെ ഈറ്റില്ലവുമായ ഏഴോത്തെ കൈപ്പാട് നിലങ്ങള്‍ ഇക്കുറിയും കൃഷിക്കൊരുങ്ങി.
കൃഷിക്കായി ഇന്നലെ മുതല്‍ നിലമൊരുക്കല്‍ തുടങ്ങി. കൈപ്പാട് നിലങ്ങളില്‍ നിന്നു വെള്ളം ഇറങ്ങുന്നതോടെ ഇവിടെ നെല്‍കൃഷി ആരംഭിക്കും.
പടന്നക്കാട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത ഏഴോം 1, ഏഴോം 2, ഏഴോം 3 എന്നീയിനങ്ങളാണ് ഏഴോത്ത് കൂടുതലായി കൃഷിയിറക്കുന്നത്.
ഈ വിത്തിനങ്ങള്‍ക്കു പുറമെ കതിര്, ഓര്‍ക്കഴമ എന്നീയിനങ്ങളും വിത്തിറക്കും. ഏഴോത്തെ കൈപ്പാട് കൃഷിക്കു ഭൗമസൂചിക പദവി വരെ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."