HOME
DETAILS
MAL
സര്‍ക്കാര്‍ സമ്മാനമായി നല്കിയ പശുക്കളെ തിരികെ നല്കി
backup
January 07 2018 | 01:01 AM
ചണ്ഡീഗഡ്: പാല് നല്‍കുന്നതിനുപകരം തൊഴിക്കാന്‍ തുടങ്ങിയതോടെ ഹരിയാന സര്‍ക്കാര്‍ സമ്മാനമായി നല്കിയ പശുക്കളെ ബോക്സിങ് താരങ്ങള്‍ മടക്കി നല്കി. ലോക യൂത്ത് വനിതാ ബോക്സിങ് ചാംപ്യന്‍ ഷിപ്പിലെ മെഡല്‍ ജേതാക്കളാണ് സര്‍ക്കാര്‍ നല്കിയ സമ്മാനമായ പശുക്കളെ തിരികെ നല്‍കിയത്. മൃഗസംരക്ഷണ മന്ത്രി ഓംപ്രകാശ് ധനവാറാണ് താരങ്ങള്‍ക്ക് പശുക്കളെ സമ്മാനമായി നല്‍കിയത്. എരുമപ്പാലിനേക്കാള്‍ പശുവിന് പാലാണ് നല്ലതെന്നും അതിനാലാണ് പശുക്കളെ നല്‍കിയതെന്നുമാണ് ഇതേ തുടര്‍ന്ന് മന്ത്രി വിശദീകരണം. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചവരില്‍ നിന്ന് കൂടുതല്‍ മികച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് ഈ സമ്മാനം നല്‍കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."