HOME
DETAILS
MAL
വനിതാകമ്മിഷന് സിറ്റിങ്; പരാതിക്കാര്‍ ഹാജരാകാത്തത് കേസുകളെ ബാധിക്കുന്നു
backup
May 27 2016 | 23:05 PM
കണ്ണൂര്‍: പരാതികള്‍ നല്‍കുകയും എന്നാല്‍ സിറ്റിങ്ങില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത വനിതാ കമ്മിഷനില്‍ ലഭിക്കുന്ന പരാതികളില്‍ പരിഹാരമുണ്ടാക്കുന്നതിനെ ബാധിക്കുന്നുണ്ടെന്ന് കമ്മീഷന് അംഗം അഡ്വ.നൂര്‍ബിന റഷീദ് പറഞ്ഞു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന കമ്മിഷന് സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. സിറ്റിങ്ങില്‍ 54 പരാതികള്‍ പരിഗണനക്ക് വന്നു. 34 കേസുകള്‍ക്ക് പരിഹാരമായി. എട്ടു കേസുകള്‍ പൊലിസിനും ഒരെണ്ണം ഡി.എം.ഒ യുടെ പരിഗണനയ്ക്കും വിട്ടു. രണ്ടു കേസുകള്‍ ഫുള്കമ്മിഷന് പരിഗണിക്കും. 12 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. അഡ്വ. ഒ.കെ പത്മപ്രിയ, അഡ്വ.അനില്‍റാണി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."