നഷ്ടപ്പെട്ടത് ഡബ്ല്യു.എം.ഒക്ക് ധൈര്യം നല്‍കിയ നേതാവ്: എം.എ മുഹമ്മദ് ജമാല്‍
മുട്ടില്‍: ഇന്ത്യന്‍ മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തില്‍ കാലാതിവര്‍ത്തിയായ പദവിയും ചുമതലകളുമാണ് ഇ അഹമ്മദ് നിര്‍വഹിച്ചതെന്ന് ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറിയും, മുസ്‌ലിം ലീഗ് ജില്ലാ ട്രഷററുമായ എം.എ മുഹമ്മദ് ജമാല്‍ അനുസ്മരിച്ചു. മുസ്‌ലിം ലീഗിന്റെ ചരിത്രവും സംസ്‌ക്കാരവും രൂപപ്പെടുത്തുന്നതിന് അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്.
സഹപ്രവര്‍ത്തകന്‍, നേതാവ് എന്നീ തലങ്ങളില്‍ മുറിച്ച് മാറ്റാനാവാത്ത ബന്ധമായിരുന്നു അദ്ദേഹവുമായിട്ടുളളത്. തലമുതിര്‍ന്ന നേതാക്കളില്‍ ഏറ്റവും കുടുതല്‍ അനുഭവസമ്പത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. വയനാടിനും, ഡബ്ല്യു.എം.ഒക്കും അദ്ദേഹവുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്.
റോഹിങ്ക്യയിലെ അഭയാര്‍ഥികള്‍ക്ക് ആശ്രയം നല്‍കുന്നതിലും, ഗുജറാത്തിലെ കലാപഭൂമിയില്‍ നിന്ന് കുട്ടികളെ കൊണ്ട് വന്ന് പഠിപ്പിക്കുന്നതിനും ഡബ്ല്യു.എം.ഒവിന് ധൈര്യം നല്‍കിയത് അദ്ദേഹമാണ്.
അവസാനമായി കഴിഞ്ഞ ഞായറാഴ്ച പാണക്കാട് വച്ചാണ് അദ്ദേഹവുമായി സംസാരിച്ചത്. മെയ് ഒന്നിന് ഡബ്ല്യു.എം.ഒവിന്റെ സ്ത്രീധന രഹിത സംഗമത്തില്‍ സംബന്ധിക്കുമെന്ന് ക്ഷണം സ്വീകരിച്ച് അദ്ദേഹം പറഞ്ഞിരുന്നു. വയനാടിനെയും ഡബ്ല്യു.എം.ഒയെയും എനിക്ക് ഒരിക്കലും മറക്കാനാവില്ലെന്ന് അദ്ദേഹം അവസാനം കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."