HOME
DETAILS
MAL
ജിഷ്ണുവിന്റെ മരണം; സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീതി ലഭിക്കാത്തത് നിര്‍ഭാഗ്യകരം: വി.എം സുധീരന്‍
backup
February 01 2017 | 23:02 PM
വളയം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജില്‍ മരിച്ച ജിഷ്ണുവിന്റെ കുടുംബത്തിന് ഇതുവരെയും നീതിലഭിക്കാത്തതു നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.
സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ന്യായമായ നടപടികള്‍ ഉണ്ട@ായിട്ടില്ലെന്നും യു.ഡി.എഫ് ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്നലെ വൈകിട്ട് ജിഷ്ണുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബത്തിന് നീതി കിട്ടുംവരെ താന്‍ കുടുംബത്തിന്റെ കൂടെയുണ്ട@ാവുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍, അഡ്വ. എ. സജീവന്‍, അഡ്വ. കെ.എം രഘുനാഥ്, ആവോളം രാധാകൃഷ്ണന്‍, പി.കെ ശങ്കരന്‍ എന്നിവരും കൂടെയു@ണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."