മോദി ഭരണഘടന ദുര്‍ബലമാക്കുന്നു: ആര്.ബി ശ്രീകുമാര്‍
കോഴിക്കോട്: ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് അതിനെ ദുര്‍ബലമാക്കുന്നുവെന്നും സ്വാര്‍ഥ ലാഭത്തിനായി ഉദ്യോഗസ്ഥരെ പോലും കൂട്ടുപിടിക്കുന്നുവെന്നും ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്.ബി ശ്രീകുമാര്‍.
പി.എ.ജിയുടെ 'സര്‍ജിക്കല്‍ സ്ട്രൈക്കല്ല കോര്‍പറേറ്റ് ബോംബിങ് 'പുസ്തക പ്രകാശനത്തിനു ശേഷം 'മോദി ഭരണം മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ അസാധുവായതെന്തെല്ലാം' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ലാഭത്തിനായി മോദി എല്ലാവരെയും ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുകയാണ്. അദ്വാനിയെ പോലെയുള്ള മുതിര്‍ന്ന നേതാവ് ഇതിന്റെ ഇരയാണ്.
രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ ഹിന്ദു മതത്തിനെതിരായി ചിത്രീകരിക്കുന്നു. ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും മുതലാളിമാര്‍ക്കെതിരേ നടപടിയെടുത്തിട്ടില്ല. ആദര്‍ശരഹിത രാഷ്ട്രീയമാണ് മോദി നടത്തുന്നത്.
ഹിന്ദു സങ്കല്പത്തെ പോലും ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുന്നു. വിവരാവകാശവും വിദേശനയവും തകിടം മറച്ചുവെന്നും ആര്.ബി ശ്രീകുമാര്‍ പറഞ്ഞു. അനില്‍ വര്‍മ്മ, സി.വി വേണുഗോപാല്‍, പി.ജെ ബേബി, അജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."