ആക്രമണത്തിന് പദ്ധതിയിട്ട ഐ.എസ് ബന്ധമുള്ള തുണീഷ്യക്കാരന് അറസ്റ്റില്‍
ബെര്‍ലിന്‍: ജര്‍മനിയില്‍ ആക്രമണത്തിന് പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റിലായി. ഐ.എസ് ബന്ധമുള്ള തുണീഷ്യക്കാരനാണ് അറസ്റ്റിലായത്.
പടിഞ്ഞാറന്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡിനിടെയാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്നലെയാണ് 54 അപാര്ട്ട്മെന്റുകള്ക്കൊപ്പം വാണിജ്യ സ്ഥാപനങ്ങളിലും മസ്ജിദുകളിലും ആക്രമണവുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന 16 പേര്‍ക്കായി റെയ്ഡ് നടത്തിയത്.
16നും 46നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ 36 കാരനെ നേരത്തെ ജര്‍മന്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. 2015 ഓഗസ്റ്റ് മുതല്‍ ഐ.എസിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും കള്ളക്കടത്ത് നടത്തുകയും ചെയ്യുന്ന ആളാണ് നേരത്തെ പിടിയിലായ മുഖ്യപ്രതിയെന്നും അധികൃതര്‍ വെളിപ്പെടുത്തി.
തുണീഷ്യന്‍ തലസ്ഥാനത്തെ ബാര്‍ഡോ മ്യൂസിയം ആക്രമിച്ചതില്‍ പ്രതികൂടിയായ വ്യക്തിയാണ് ഇയാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."