രക്തത്തില്‍ കുളിച്ച് അവന് അപേക്ഷിച്ചു; ചെവികൊള്ളാതെ മൊബൈലില്‍ ചിത്രം പകര്‍ത്തി രസിച്ച് ജനക്കൂട്ടം
ബംഗളുരു: അപകടത്തില്‍ പരുക്കേറ്റ് രക്തത്തില്‍ കുളിച്ച് റോഡില്‍ സഹായത്തിനായി അപേക്ഷിച്ച യുവാവിനു നേരെ കണ്ണടച്ച് ലോകം. തിരക്കു നിറഞ്ഞ റോഡിലൂടെ ആളുകള്‍ കടന്നുപോയി. എന്നാല്‍ അവരുടെയെല്ലാം കാമറ ഫഌഷുകള്‍ അവനുനേരെ മിന്നിയതല്ലാതെ അവനെ സഹായിക്കാന്‍ ആരും മുതിര്‍ന്നില്ല.
25 മിനിറ്റോളം ചോര വാര്‍ന്ന് അന്‍വര്‍ അലി എന്ന പതിനെട്ടുവയസ്സുകാരന്‍ റോഡില്‍ കിടന്നു. അപകടം കണ്ടുനിന്നവര്‍ ഗുരുതരമായി പരിക്കേറ്റ അലിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയല്ലാതെ ആശുപത്രിയിലെത്തിച്ചില്ല. ബംഗളുരുവില്‍ നിന്നും 380 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. അലി സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സിലിടിച്ചാണ് അപകടമുണ്ടായത്. ഏറെ വൈകി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൃത്യ സമയത്ത് വൈദ്യ സഹായം ലഭ്യമായിരുന്നെങ്കില്‍ അന്‍വറിനെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."