അതിര്‍ത്തിയില്‍ പട്ടിണിയാണെന്ന വീഡിയോ: സൈനികന് അറസ്റ്റിലെന്ന് ഭാര്യ
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനികര്‍ക്ക് നല്‍കുന്നത് മോശം ഭക്ഷണമാണെന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പരാതി പറഞ്ഞ ബി.എസ്.എഫ് സൈനികന് അറസ്റ്റിലാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ.
തേജ് ബഹദൂര്‍ യാദവ് എന്ന ജവാന്റെ ഭാര്യ ഷര്‍മിളയാണ് പരാതിയുമായി രംഗത്തുവന്നത്. സൈന്യത്തില്‍നിന്ന് സ്വയം വിരമിക്കാന്‍ അദ്ദേഹം നല്കിയ അപേക്ഷ അധികൃതര്‍ നിരസിച്ചുവെന്നും ഭാര്യ ആരോപണം ഉന്നയിച്ചു. മറ്റാരുടേയോ ഫോണില്‍ നിന്ന് വിളിച്ച് താന്‍ തടവിലാണെന്ന് പറഞ്ഞുവെന്നാണ് ഭാര്യ പറയുന്നത്.
എന്നാല്‍ ഇക്കാര്യം ബി.എസ്.എഫ് നിഷേധിച്ചു. ബഹാദൂറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്നും ബി.എസ്.എഫ് അറിയിച്ചു.
മോശം ഭക്ഷണത്തിന്റെ ദൃശ്യംസഹിതം ഈ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്ത് മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയുമോ? എന്ന് ചോദിച്ച് തേജ് ബഹദൂര്‍ യാദവ് എന്ന ജവാനാണ് മൂന്ന് വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിച്ചത്. ഉന്നത ഉദ്യോഗസ്ഥരെയടക്കം വിമര്‍ശിക്കുന്ന നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള ജവാന്റെ ഫേസ്ബുക്ക് വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉത്തരവിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."