HOME
DETAILS
MAL
അഴിമതിക്കേസുകളിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു- വിജിലന്‍സിനെതിരെ വി.എസ്
backup
February 02 2017 | 07:02 AM
തിരുവനന്തപുരം: അഴിമതിക്കേസുകളിലെ വിജിലന്‍സ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. പല കേസുകളിലും എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുന്നതല്ലാതെ തുടര്‍ നടപടികളുണ്ടാവുന്നില്ല. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടമറിക്കുന്നുവോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടൈറ്റാനിയം കേസില്‍ കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം നടക്കുന്നില്ല. അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ വിദഗ്ദ സംഘത്തെ അടിയന്തിരമായി നിയോഗിക്കണം. പാറ്റൂര്‍ മൈക്രോഫിനാന്‍സ് കേസുകളിലും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."