വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
ചങ്ങനാശ്ശേരി: കഴിഞ്ഞ ഒരുവര്‍ഷമായി തുരുത്തിയിലെ ഉദയാ ആശുപത്രിയില്‍ ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടറെ ചങ്ങനാശ്ശേരി ഷാഡോ പൊലിസ് അറസ്റ്റു ചെയ്തു. ആലപ്പുഴ എസ്.എല്‍ പുരം ചാരുങ്കല്‍ രാമചന്ദ്രനാണ് പിടിയിലായത്. മതം മാറിയ ഇയാള്‍ ഷിഹാബുദ്ദീന് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
മുന്‍പ് കൊല്ലം ,ആലപ്പുഴ എന്നീ സ്ഥലങ്ങളിലും ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയിരുന്നു. പിടിക്കപ്പെടുമെന്നു മനസ്സിലാകുമ്പോള്‍ മുങ്ങുന്നതാണ് ഇയാളുടെ പതിവ്. തുരുത്തിയിലെ ഉദയാ ആശുപത്രി നടത്തുന്ന ആലപ്പുഴ സ്വദേശി പ്രകാശ് ആണ് ഷിഹാബുദ്ദീനെ ഇവിടെ നിയമിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നാലു നേഴ്സുമാരും ഇ.സി.ജി, ലാബ് സൗകര്യവുമുണ്ട്. ആശുപത്രിയില്‍ തന്നെ താമസിക്കുന്ന ഇയാള്‍ ഗുരുതര രോഗികള്‍ എത്തിയാല്‍ മറ്റിടങ്ങളിലേക്ക് അയക്കുകയാണു പതിവ്. നേരത്തെ ജോലിയില്ലാതിരുന്ന സമയത്ത് കെട്ടിട നിര്‍മാണത്തിനും പോയിരുന്നതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലിസിനോടു പറഞ്ഞു.
കോട്ടയം ജില്ലാ പൊലിസ് മേധാവി എന്‍ രാമചന്ദ്രനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി ഷാഡോ പൊലിസ് ഒരാഴ്ചയായി ഇയാളെ നീരിക്ഷിച്ചു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."