HOME
DETAILS

തൃപ്പൂണിത്തുറയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു; 50 പേര്‍ക്ക് പരുക്ക്

  
backup
May 27 2016 | 23:05 PM

%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%a3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പുത്തന്‍കാവില്‍ ദീര്‍ഘദൂര സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ കൂട്ടിയിടിച്ച് അമ്പതിലേറെ പേര്‍ക്ക് പരുക്ക്. ഇടിയുടെ ആഘാതത്തില്‍ ബസുകള്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറടക്കം 23 പേര്‍       വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നിസാര പരുക്കേറ്റവരെ സമീപത്തെയും തൃപ്പൂണിത്തുറയിലെയും ആശുപത്രികളില്‍ പ്രഥമ ശുശ്രൂഷകള്‍ നല്‍കി വിട്ടയച്ചു.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് പുത്തന്‍കാവിനും കാഞ്ഞിരമറ്റം മില്ലുങ്കലിനും ഇടയില്‍ ചിറക്കല്‍ പാലത്തിന് സമീപം ആയിരുന്നു അപകടം. പുനലൂരില്‍ നിന്നും എറണാകുളത്തേക്കു വരികയായിരുന്ന ശരണ്യ എന്ന ലിമിറ്റഡ് സ്റ്റോപ്പ്ബസും എറണാകുളത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന പുളിങ്ങാപ്പള്ളില്‍ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിതവേഗതയാണ് ബസുകളുടെ അപകടത്തിന് കാരണമെന്ന് നാട്ടുകാരും ബസിലെ യാത്രക്കാരും പറഞ്ഞു.
അരയന്‍കാവില്‍ ആളുകളെ കയറ്റിയിറക്കിയ ശേഷം മറ്റ് സ്‌റ്റോപ്പുകളില്‍ നിര്‍ത്താതെ മരണപ്പാച്ചില്‍ നടത്തിയ കാരുണ്യ ബസ് ചിറക്കല്‍ പാലത്തിന് സമീപത്തെ വളവ് വീശിയെടുക്കുമ്പോള്‍ എതിര്‍ഭാഗത്ത് നിന്നും വന്ന പുളിങ്ങാപ്പള്ളില്‍ ബസിന്റെ മധ്യഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. രാവിലെ ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോകുന്നവരും സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ സൈഡ് സീറ്റുകളില്‍ ഇരുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും സീറ്റിലും ബസിന്റെ കമ്പിയിലും ഇടിച്ചാണ് പരുക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ബസില്‍ നിന്നും കൂട്ട നിലവിളിയും ബഹളവും ഉയര്‍ന്നു. നിരവധി പേര്‍ക്കു തലയ്ക്കും ദേഹത്തും ഗുരുതരമായ മുറിവുകളുണ്ട്. കൈകള്‍ക്കും ഒടിവും സംഭവിച്ചവരുണ്ട്. സമീപത്തെ ചുമട്ടു തൊഴിലാളികള്‍ ഓടിയെത്തി ബസ് വെട്ടിപൊളിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. മുളന്തുരുത്തി, ഉദയംപേരൂര്‍ പൊലിസും തൃപ്പൂണിത്തുറ ഫയര്‍ഫോഴ്‌സും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതവും മണിക്കുറൂകളോളം തടസ്സപ്പെട്ടു. രണ്ട് ബസുകളും ക്രയിന്‍ ഉപയോഗിച്ച് നീക്കിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബസിന്റെ ഡ്രൈവര്‍ ചങ്ങനാശ്ശേരി കമ്മ്യാപറമ്പില്‍ ജെറിന്‍ (24), , ബെന്നി (57) വരാപ്പുഴ, ശ്രീജ (30) ശ്രീലയം തിരുവല്ല, ഐശ്വര്യ (19) ഇലച്ചേരിപറമ്പ് തൈക്കൂടം, രതീഷ് (35), ജിനു (23) കോന്നി, പത്തനംതിട്ട, സുരേന്ദ്രന്‍ (30) ഏലൂര്‍ അടക്കം ഏഴ് പേരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് കണ്ടക്ടര്‍ പുനലൂര്‍ കുന്നക്കല്‍ വീട് സാംകുട്ടി (43)നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റ് തൃപ്പൂണിത്തുറ വിജയകുമാര മേനോന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍: പ്രദീപന്‍ (30) തൃക്കാക്കര, അബി (32) ചോറ്റാനിക്കര, കെ പ്രസാദ് കോട്ടയം, ആശ (54) വൈറ്റില, ആദിത്യന്‍ (18) പത്തനംതിട്ട, ശശാങ്കന്‍ (50) കട്ടപ്പന, ഉദയന്‍ (40) ഏറ്റുമാനൂര്‍, സാബു (40) വടകര, വൈശാഖ് (16) പെരുമ്പളം, ചിപ്പി (28) വെള്ളൂര്‍, ലീല (46) വെള്ളൂര്‍, ജ്യോതിഷ് (21) പെരുമ്പളം, അഭിനവ് (7) പേട്ട, വൈറ്റില, രാജേഷ് (39) വെണ്ണികുളം, റിനോ (29) എന്നിവരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago