ഏഷ്യന്‍ കമ്മ്യൂണിറ്റി ഫുട്ബാള്‍ ഉദ്ഘാടനം ഗറാഫ സ്റ്റേഡിയത്തില്‍
ദോഹ: ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ന്‍, സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ലെഗസിയുടെ സഹകരണത്തോടെനടത്തുന്ന ആറാമത് ഏഷ്യന്‍ കമ്മ്യൂണിറ്റീസ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് ജനുവരി 12(വെള്ളി) നു ഗറാഫ സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജോര്‍ദാനുമായാണി ഇന്ത്യയുടെ മത്സരം .ടൂര്‍ണമെന്റില്‍പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം തയ്യാറെടുപ്പുകള്‍ നടത്തി വരുന്നു. ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ആണ്ടീമിനെ തയ്യാറാക്കുന്നത്. ഇന്ത്യക്ക് പുറമെ ജോര്‍ദാന്‍, ലെബനോന്‍, കൊറിയ, ഇന്‍ഡോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, മലേഷ്യ, ബംഗ്ലാദേശ്, സിംഗപ്പുര്‍, ജപ്പാന്‍, എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
ആറ് ടീമുകള്‍ അടങ്ങിയ രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എ യിലാണ് ഉള്ളത്. നിലവിലെചാമ്പ്യന്മാരായ ജോര്‍ദാന്‍, കൊറിയ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
12 രാഷ്ട്രങ്ങളുടെയും അംബാസഡര്‍മാര്‍ പങ്കെടുക്കുന്ന വര്‍ണശബളമായ ഉത്ഘാടന പരിപാടി വൈകിട്ട് 6 മണിക്കാണ് തുടക്കംകുറിക്കുക. നാഷണല്‍ ഡേ സെലിബ്രേഷനില്‍ മിനിസ്ട്രിയില്‍ നിന്നും ഒന്നാം സമ്മാനം ലഭിച്ച കള്‍ച്ചറല്‍ ഫോറം ഖത്തര്‍ ന്റെകലാ പ്രകടനം ആയിരിക്കും ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കായി പ്രദര്‍ശിപ്പിക്കുക. പ്രവേശനം സൗജന്യമായ പരിപാടികള്‍ വീക്ഷിക്കാന്‍കാണികള്‍ക്ക് ഗെറ്റ് നമ്പര്‍ 4, 6 എന്നിവയിലൂടെ സൗജന്യമായി പ്രവേശിക്കാം.കുടുംബങ്ങള്‍ക്ക് പ്രത്യേകസൗകര്യമുണ്ടായിരിക്കും.
ദോഹ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ട്രയല്‍സില്‍ നിന്നും തിരഞ്ഞെടുത്ത 25 അംഗ ടീമാണ് ഇന്ത്യക്കായി ബൂട്ടണിയുന്നത്. ഹെല്‍മി (ക്യാപറ്റന്‍) റോഷന്‍ (വൈസ് ക്യാപറ്റന്‍), ജാക്ലിന്‍, ഉമേഷ്, റിനീഷ്, അന്താസ്, ലിബു, നഹാര്‍, യാസീന്‍, രജിത് രാജന്‍, ഷാനിദ്, അപ്പൂസ്, സണ്ണി, ഐവിന്‍ , രമീഷ്, ഖലീല്‍, സാലി, മുഫീര്‍, ബിനോയ്, നഫാദ് , ആസാദ്, ഫൈസല്‍, ബഷീര്‍, ഷാഹിദ്, വസീം, അന്‍ശാം എന്നിവരാണ് ടീമംഗങ്ങള്‍.
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര് വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഐ. എസ്.സി പ്രസിഡന്റ് നിലങ്ങ്ഷു ഡേ , ജനറല്‍ സെക്രട്ടറിഹബീബുന്നബി, എം എസ് ബുഖാരി, അസീം അബ്ബാസ്, ഇന്ത്യന്‍ ടീം മാനേജര്‍ സഫീര്‍, കോഓര്‍ഡിനേറ്റര്‍മാരായ ഹംസ യൂസുഫ്, അബ്ദുറഹ്മാന്‍, നിസ്താര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."