ലംപാര്‍ഡ് സജീവ ഫുട്ബോളില്‍ നിന്നു വിരമിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിന്റേയും ചെല്‍സിയുടേയും ഇതിഹാസമായ മധ്യനിര താരം ഫ്രാങ്ക് ലംപാര്‍ഡ് സജീവ ഫുട്ബോളില്‍ നിന്നു വിരമിച്ചു. 21 വര്‍ഷം നീണ്ട പ്രൊഫഷണല്‍ കരിയറിനാണ് 38കാരനായ താരം വിരമാമിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം പുറത്തുവിട്ടത്. വിരമിക്കാനുള്ള യഥാര്‍ഥ സമയം ആയെന്നു അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. രാജ്യത്തിനായി 100ലേറെ മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചതും കരിയറില്‍ 300ലേറെ ഗോളുകള്‍ നേടാന്‍ സാധിച്ചതിലും അഭിമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ അമേരിക്കന്‍ ടീം ന്യൂ യോര്‍ക് സിറ്റി എഫ്.സിക്കായി കളിച്ച ലംപാര്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, വെസ്റ്റ്ഹാം യുനൈറ്റഡ് ടീമുകള്‍ക്കായും കളത്തിലിറങ്ങി. 2001 മുതല്‍ 2014 വരെ ചെല്‍സിക്കായി കളത്തിലിറങ്ങിയ ലംപാര്‍ഡ് 429 മത്സരങ്ങളാണ് ക്ലബിനായി കളിച്ചത്. 211 ഗോളുകള്‍ നേടിയ അദ്ദേഹം 50 വര്‍ഷത്തിനു ശേഷം ചെല്‍സി പ്രീമിയര്‍ ലീഗ് കിരീടം 2005ല്‍ സ്വന്തമാക്കിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ചെല്‍സിക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ലംപാര്‍ഡ് തന്നെ.
ചെല്‍സിക്കൊപ്പം പ്രീമിയര്‍ ലീഗ് കിരീടത്തിനു പുറമേ എഫ്.എ കപ്പ്, ലീഗ് കപ്പ്, കമ്മ്യൂണിറ്റി ഷീല്‍ഡ്, ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, വിന്നേഴ്സ് കപ്പ്, സൂപ്പര്‍ കപ്പ് നേട്ടങ്ങളിലും പങ്കാളിയായി. 1999 മുതല്‍ 2014 വരെ ഇംഗ്ലണ്ടിനായി കളിച്ച ലംപാര്‍ഡ് 106 മത്സരങ്ങളില്‍ നിന്നു 29 ഗോളുകളും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."