ഹജ്ജ് 2018: ഒരുക്കങ്ങള്‍ തുടങ്ങി, വിവിധ രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ സഊദി അധികൃതര്‍ ആരംഭിച്ചു. ആദ്യ പടിയെന്നോണം വിവിധ രാജ്യങ്ങളുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പ് വെക്കല്‍ ചടങ്ങുകള്‍ തുടരുകയാണ്. ഇതിനകം തന്നെ ചില രാജ്യങ്ങള്‍ സഊദിയിലെത്തി സഊദി ഹജ്ജ് ഉംറ മന്ത്രാലയവുമായി കരയില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. ഈ വര്‍ഷത്തെ തീര്‍ഥാടകരുടെ എണ്ണം, അവര്‍ക്ക് ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍, യാത്രാ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍കൊള്ളുന്ന കരാറിലാണ് സഊദിയും വിവിധ രാജ്യങ്ങളും പരസ്പരം ഒപ്പ് വെക്കുന്നത്.
ഏറ്റവും കൂടുതല്‍ ഹാജിമാരെ അയക്കുന്ന രാജ്യമായ ഇന്ത്യ ഈവര്‍ഷത്തെ ഹജ്ജ് കരാര്‍ ഇന്ന് ഒപ്പ് വെക്കും. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഇന്ത്യന്‍ സംഘത്തോടൊപ്പം ജിദ്ദയില്‍ നടക്കുന്ന ചടങ്ങിലാണ് ഒപ്പ് വെക്കുക. മുന്‍ വര്‍ഷത്തേത് പോലെ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്നും 170,000 ഹാജിമാര്‍ തന്നെയാകും ഹജ്ജിനെതുകയെന്നാണ് കരുതുന്നത്. ഇതിനുള്ള കരാരുകളിലായിരിക്കും ഇരു രാജ്യങ്ങളും ഒപ്പ് വെക്കുക. പുതിയ ഇന്ത്യന്‍ ഹജ്ജ് പോളിസിയനുസരിച്ചു നടക്കുന്ന ആദ്യ ഹജ്ജും കൂടിയാണ് ഈ വര്‍ഷത്തേത്.
അള്‍ജീരിയ, ടുണീഷ്യ, ഇന്തോനേഷ്യ, ഇറാന്‍, ജോര്‍ദാന്‍, സുഡാന്‍, നൈജീരിയ, ഘാന, തുര്‍ക്കി, തുടങ്ങി വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ സഊദിയുമായുള്ള ഹജ്ജ് ചര്‍ച്ചകള്‍ ആരംഭിക്കുകയും കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. പാകിസ്താന്‍ സംഘം ഉടന്‍ തന്നെ സഊദിയില്‍ എത്തിച്ചേരും. ഇന്തോനേഷ്യ, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ഹാജിമാരെ അയക്കുന്നത്. ആകെ ഹാജിമാരുടെ മൂന്നിലോന്ന് ഭാഗം ഈ മൂന്നു രാജ്യങ്ങളില്‍ നിന്നായിരിക്കും ഉണ്ടാകുക. കഴിഞ്ഞ വര്‍ഷം ഹജ്ജിനെത്തിയ 1.74 മില്ല്യന്‍ ഹാജിമാരില്‍ 570,000 ഹാജിമാര്‍ ഈ മൂന്നു രാജ്യങ്ങളില്‍ നിന്ന് മാത്രമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."