അഭയാര്‍ഥി നയത്തെച്ചൊല്ലി തര്‍ക്കം; അമേരിക്ക-ആസ്‌ത്രേലിയാ ബന്ധം ഉലയുന്നു
വാഷിങ്ടണ്‍: അഭയാര്‍ഥി നയത്തെ ചൊല്ലി ഡൊണാള്‍ഡ് ട്രംപ് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളിനെ ഫോണില്‍ വിളിച്ചു ശകാരിച്ച സംഭവം കൂടുതല്‍ വഷളാകുന്നു. ദീര്‍ഘകാലമായി ഉറ്റ സഖ്യകക്ഷികളായ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലാണ് ട്രംപിന്റെ നടപടി ഉലച്ചിലുണ്ടാക്കുന്നത്.
കഴിഞ്ഞ ആഴ്ച ഇരു നേതാക്കളും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തില്‍ ആസ്‌ത്രേലിയയിലെ തടവുകേന്ദ്രത്തിലുള്ള 1,250ഓളം അഭയാര്‍ഥികളെ സ്വീകരിക്കാനായി അമേരിക്കയുമായി നേരത്തെയുണ്ടാക്കിയ കരാര്‍ മാനിക്കണമെന്ന് ടേണ്‍ബുള്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് രൂക്ഷമായാണ് ട്രംപ് പ്രതികരിച്ചത്. അഭയാര്‍ഥികളുടെ കൂട്ടത്തില്‍ അടുത്ത ബൂസ്റ്റണ്‍ ബോംബുകാരുമുണ്ടാകുമെന്നും ഈ കരാര്‍ താന്‍ അംഗീകരിച്ചാല്‍ അതു തന്റെ രാഷ്ട്രീയപരമായ കൊലപാതകമായിരിക്കുമെന്നും ട്രംപ് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. ഇടക്ക് അക്ഷോഭ്യനിായി ട്രംപ് ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന്, ഒബാമാ സര്‍ക്കാര്‍ രൂപീകരിച്ച കരാറിനെതിരേ കഴിഞ്ഞ ദിവസം ട്രംപ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയും വിമര്‍ശനവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."