കെ.എസ്.ആര്.ടി.സി സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ജീവനക്കാരുടെ സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചു. എന്ത് കാര്യത്തിലാണ് ധാരണയാകാത്തതെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
ശമ്പളവും പെന്‍ഷനും വീണ്ടും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. വ്യാഴാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി അവസാനിക്കും. സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ജനുവരി മാസത്തെ ശമ്പളവും ജനുവരിഡിസംബര്‍ മാസങ്ങളിലെ പെന്‍ഷനുമാണ് മുടങ്ങിയത്. ശമ്പളം വൈകുന്നതു സംബന്ധിച്ച് വിവിധ യൂനിയനുകളെ ഗതാഗത മന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചിരുന്നു. ചര്‍ച്ച ഫലം കണ്ടില്ല. സി.ഐ.ടി.യു മാത്രമാണ് മന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുത്തത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പണിമുടക്കില്‍ നിന്ന് പിന്മാറിയതായി സി.ഐ.ടി.യു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."