സുപ്രഭാതം പവലിയനില്‍ സമ്മാനപ്പെരുമഴ
തൃശൂര്‍: കേരള സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനപ്പെരുമഴയുമായി സുപ്രഭാതം. കലോത്സവത്തിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന സുപ്രഭാതം പവലിയനിലാണ് സമ്മാനങ്ങളുടെ പൂരം തീര്‍ത്തിരിക്കുന്നത്. ഒരോ ദിവസവും വിവിധ തരത്തിലുള്ള സമ്മാനങ്ങളാണ് പവലിയനില്‍ ഒരുക്കിയിരിക്കുന്നത്. സ്വര്‍ണനാണയങ്ങള്‍, ഫാന്റസി പാര്‍ക്ക് ടിക്കറ്റുകള്‍, സ്മാര്‍ട്ട് ഫോണ്‍, വിമാനയാത്ര എന്നിവയ്ക്കു പുറമെ സ്വാദ് നല്‍കുന്ന റൈസ് കിറ്റുകളും, വേണൂസ് ഡിജിറ്റല്‍ ആര്‍ക്കെയ്ഡ് നല്‍കുന്ന ഗിഫ്റ്റുകളും സുപ്രഭാതം പവലിയന്‍ സമ്മാനിക്കുന്നു. മത്സരം വീക്ഷിക്കാനെത്തുന്ന ഒരോ കലാപ്രേമിക്കും കലോത്സവ നഗരിയില്‍ സുപ്രഭാതത്തിന്റെ സമ്മാനാശിര്‍വാദങ്ങള്‍. ഗള്‍ഫ് സ്റ്റാര്‍ ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ സഹകരണത്തോടെ സുപ്രഭാതം നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിയായി വിമാനയാത്രക്ക് അര്‍ഹയായത് തസ്‌നി കെ.ബി, തൃപ്രയാര്‍, തൃശൂര്‍. സ്വര്‍ണ നാണയം സമ്മാനമായി നേടിയവര്‍ സോഫിയ ഉമ്മര്‍, പഴുവില്‍ യദുകൃഷ്ണന്‍, തൃശൂര്‍ സൂരജ്കൃഷ്ണ കെ, പൂങ്കുന്നം, തൃശൂര്‍ സാലി ടി.എസ്, ചാഴൂര്‍ സൗരവ് സച്ചിന്‍, പാലയ്ക്കല്‍ ജയനിധി, തൃശൂര്‍ മിഥുന്‍ സി സത്യന്‍, ചേറ്റുപുഴ പി.വി നായര്‍, വടക്കാഞ്ചേരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."