ഭവനരഹിതര്‍ക്ക് വീട് നല്‍കാന്‍ പദ്ധതി സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: ജില്ലയില്‍ ഭൂമിയുണ്ടായിട്ടും വീട് നിര്‍മിക്കാന്‍ കഴിയാത്തവരും, ഭൂമിയും വീടും ഇല്ലാത്തവരും, വീടില്ലാത്തതുകാരണം അനുഭവിക്കുന്ന നരകയാതന അവസാനിപ്പിക്കുന്നതിനാവശ്യമായ പദ്ധതി സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് ജില്ലാ കളക്ടര്‍ക്കും സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിക്കുമാണ് നോട്ടീസയച്ചത്. മൂന്നാഴ്ചയ്ക്കകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം. ജില്ലയില്‍ ഭൂമിയുണ്ടായിട്ടും 34746 പേര്‍ക്ക് വീടില്ല. ഭൂമിയും വീടും ഇല്ലാത്തവരുടെ എണ്ണം 15084 ആണ്. ഇവര്‍ ഭവനരഹിത ജനകീയ കൂട്ടായ്മയുണ്ടാക്കി നടത്തിയ സമരങ്ങള്‍ക്ക് കണക്കില്ല.കൊച്ചി നഗരം മെട്രോ നഗരമായി വികസിച്ചപ്പോള്‍ വീടില്ലാത്തവര്‍ നഗരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടതായി കമ്മീഷന്‍ ചൂണ്ടികാണിച്ചു. ഫ്‌ളാറ്റ് സംസ്‌കാരത്തിന്റെ കടന്നുകയറ്റം കാരണം ഇവര്‍ സ്വന്തം ഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടു. പരിഹാരം അന്വേഷിച്ച് ഇവര്‍ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. റിയല്‍ എസ്റ്റേറ്റ് മാഫിയ നഗരത്തില്‍ പിടിമുറിക്കിയപ്പോള്‍ ചെറിയ വാടക നല്‍കി താമസിച്ചവരും കുടിയൊഴിപ്പിക്കപ്പെട്ടു. വാടക നിയന്ത്രണാതീതമായതോടെ പാവങ്ങള്‍ക്ക് താമസിക്കാന്‍ വാടകവീടുകള്‍ പോലും കിട്ടാതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."