ഫ്രഞ്ച് സഹകരണത്തോടെ സാംസ്‌കാരിക പരിപാടി
കൊച്ചി: ഫ്രഞ്ച് സര്‍ക്കാരിന്റെ സാംസ്‌കാരിക വിഭാഗത്തിന്റെ സഹകരണത്തോടെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയുടെ ആദ്യ അവതരണം നാലിന് നടക്കും.
വൈകിട്ട് 6.30 ന് ചാവറ കള്‍ച്ചറള്‍ സെന്ററില്‍ അന്തര്‍ദേശിയ തീയറ്റര്‍ ഗ്രൂപ്പായ അകരകു അവതരിപ്പിക്കുന്ന ഫ്രഞ്ച് മൈം വാണ്ടഡ് അരങ്ങേറും. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള മൈമില്‍ രണ്ട് കഥാപാത്രങ്ങളാണുള്ളത്. ഫ്രഞ്ച് നാടന്‍ കലകളും വിവിധ കലാരൂപങ്ങളുമാണ് സാംസ്‌കാരിക വിനിമ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.18 ന് വൈകിട്ട് 6.30 ന് സ്ട്രിങ്‌സ് എന്ന പേരിലുള്ള തീയറ്റര്‍ അവതരണവും ഉണ്ടായിരിക്കും. അലയന്‍സ് ഫ്രാന്‍സൈസ് തിരുവനന്തപുരം ഡയറക്ടര്‍ ഫ്രോന്‍സോ ഗ്രോഷോ, മൈമിലെ കഥാപാത്രങ്ങളായ ലോറൈന്‍ ബ്രോഷെ, ബര്‍ണാബ് ഗോട്ടെര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."