ഇ അഹമ്മദിന്റെ വിയോഗത്തില്‍ അനുശോചിച്ചു
കാഞ്ഞങ്ങാട്: ഇ അഹമ്മദ് രാജ്യന്തര തലങ്ങളില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ മഹാ വ്യക്തിത്വമാണെന്ന് കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സര്‍വകക്ഷി അനു ശോചന യോഗം അഭിപ്രായപ്പെട്ടു. റെയില്‍വേ വകുപ്പ് മന്ത്രിയായ സമയത്ത് കേരളത്തിലേക്കു നിരവധി ട്രെയിനുകള്‍ അനുവദിക്കാനും വിദേശ കാര്യ സഹമന്ത്രിയെന്ന നിലക്ക് വിദേശത്ത് കുടുങ്ങിയവരെയടക്കം രക്ഷിക്കാനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. രാജ്യം ബഹുമാനിക്കുന്ന ഒരു വ്യക്തിയുടെ മരണ സമയത്ത് ഡല്‍ഹിയിലെ റാംമനോഹര്‍ ആശുപത്രിയില്‍ നടന്ന അസുഖകരമായ അവസ്ഥ രാജ്യത്തിനു നാണകേടാണെന്നും യോഗത്തില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.
മണ്ഡലം മുസ്‌ലിം പ്രസിഡന്റ് എം.പി ജാഫര്‍ അധ്യക്ഷനായി. മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്‍, സി.പി.എം ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി, ജില്ലാ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പിദാമോദരന്‍, ലീഗ് മണ്ഡലം സെക്രട്ടറി വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, കബീര്‍ ഫൈസി ചെറുകോട്, വിവിധ പാര്‍ട്ടി നേതാക്കളായ എ.വി രാമകൃഷ്ണന്‍ (ജനതാദള്‍ യു) വി കമ്മാരന്‍(സി.എം.പി), പി.സി രാജേന്ദ്രന്‍(ആര്‍.എസ്.പി), കുഞ്ഞിരാമന്‍(ജനതാദള്‍) ഇ കൃഷ്ണന്‍, ദാമോദരന്‍(സി.പി.ഐ), ഹംസ മാസ്റ്റര്‍(ഐ.എന്‍.എല്‍) ആബിദ് ആറങ്ങാടി, മുത്തലിബ് കുളിയങ്കാല്‍, ടി റംസാന്‍, അഡ്വ.എന്‍.എ ഖാലിദ്, പി സുകുമാരന്‍, എം കുഞ്ഞികൃഷ്ണന്‍, സി.എം ഖാദര്‍ ഹാജി സംസാരിച്ചു.
കുന്നുംകൈ: ബളാല്‍ പഞ്ചായത്ത് മുസ്‌ലിം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ഇ അഹമ്മദ് അനുസ്മരിച്ചു. വെള്ളരിക്കുണ്ടില്‍ നടന്ന യോഗത്തില്‍ കെ.കെ കുഞ്ഞുമൊയ്തു അധ്യക്ഷനായി. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി, ഡി.സി.സി വൈസ് പ്രസിഡന്റ് പി.ജി ദേവ്, ബാബു കോഹിനൂര്‍, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.സി.എ ലത്തീഫ്, രാമചന്ദ്രന്‍ ബളാല്‍, കെ കുഞ്ഞിക്കണ്ണന്‍, ബിജു തുളുശ്ശേരി, ജോസ് മണിയങ്ങാട്ട്, ടി.സി മാത്യു, മുജീബ് കുഴിങ്ങാട്ട്, അബ്ദുല്‍ ഖാസിം കൊന്നക്കാട്ട്, ടി.എം ബഷീര്‍ സംസാരിച്ചു.
വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. ജാതിയില്‍ അസിനാര്‍ അധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. ആര്‍ ചാക്കോ, എളേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.സി ജോസ്, സജീവ് കുമാര്‍, പി.ആര്‍ കുഞ്ഞിരാമന്‍, ടി.പി അബ്ദുല്‍ ഖരീം, പി.സി ഇസ്മായില്‍, കെ നൗഷാദ്, വി.പി നൂറുദ്ധീന്‍ മൗലവി, ജേക്കബ് തോമസ്, സി.പി സുരേഷ്, യൂനുസ് ഫൈസി, പി ഉമര്‍ മൌലവി, എം അബൂബക്കര്‍, ടി.വി അമ്പാടി, കെ രാജീവന്‍, എന്‍.പി അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, എ.വി അബ്ദുല്‍ ഖാദര്‍, പി.കെ അഷ്‌റഫ്, എം.ടി.പി മുഹമ്മദാലി , കെ അഹമ്മദ് കുഞ്ഞി,എ.സി അബ്ദുല്‍ ഖാദര്‍, അബ്ദുസ്സമദ് എന്നിവര്‍ സംബന്ധിച്ചു.
തൃക്കരിപ്പൂര്‍: ഇ അഹമ്മദ് എം.പിയുടെ വിയോഗത്തില്‍ പടന്ന പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. പടന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് യു.സി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. താജുദ്ദീന്‍ ദാരിമി പ്രാര്‍ഥന നടത്തി. മണ്ഡലം പ്രസിഡന്റ് വി.കെ.പി ഹമീദലി, പി.സി മുസ്തഫ ഹാജി, കെ.എം ഷംസുദ്ദീന്‍ ഹാജി, പി.കെ ഫൈസല്‍, കെ.പി പ്രകാശന്‍, ടി.പി കുഞ്ഞബ്ദുല്ല, പി.സി കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി, പി.വി മുഹമ്മദ് അസ്‌ലം, പി.കെ അബ്ദുല്‍ ഷുക്കൂര്‍ ഹാജി, വി.കെ ഹനീഫ ഹാജി, വി.കെ മഖ്‌സൂദലി, യു.കെ മുസ്താഖ്, എ.വി രാഘവന്‍, കെ ഹസൈനാര്‍ കുഞ്ഞി, വി.കെ ഖാലിദ്, എച്ച്.എം കുഞ്ഞബ്ദുല്ല, കെ കുഞ്ഞബ്ദുല്ല, കെ.എം.എ റഹ്മാന്‍ സംബന്ധിച്ചു.
മുസ്‌ലിംലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ ടൗണില്‍ സര്‍വകക്ഷി അനുശോചനവും മൗനജാഥയും നടത്തി. വി.കെ ബാവ,എന്‍.കെ.പി മുഹമ്മദ്, വി.ടി ഷാഹുല്‍ ഹമീദ്, ഒ.ടി അഹമ്മദ് ഹാജി, എസ്.കുഞ്ഞഹമ്മദ്, എം.ടി.പി അഷ്‌റഫ്, കെ.പി മുഹമ്മദ്, റസാഖ് പുനത്തില്‍, അഡ്വ.എം.ടി.പി കരീം, ശംസുദ്ധീന്‍ ആയിറ്റി, നേതൃത്വം നല്‍കി. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം അബ്ദുല്ല ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗം വി.ടി ശാഹുല്‍ ഹമീദ് ഹാജി, അഡ്വ.കെ.കെ രാജേന്ദ്രന്‍, പി കോരന്‍ മാസ്റ്റര്‍, എം രാമചന്ദ്രന്‍, വി.കെ രവി, സി.ബാലന്‍, കുഞ്ഞിരാമന്‍, കരീം ചന്തേര, കെ.വി ലക്ഷ്മണന്‍, കുഞ്ഞിരാമന്‍, കരിമ്പില്‍ കൃഷ്ണന്‍, കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."