മദ്യവില്പനശാല പടന്നക്കാട് സ്ഥാപിക്കുന്നതില്‍ പ്രതിഷേധം ശക്തം
നീലേശ്വരം: കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസിന്റെ മദ്യവില്പനശാല പടന്നക്കാടേക്കു മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം. റെയില്‍വേ മേല്‍പാലത്തിനു താഴെയുള്ള കെട്ടിടത്തിലേക്കു മാറ്റാനുള്ള നീക്കമാണു നടക്കുന്നത്. അതേസമയം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തു മദ്യശാല തുടങ്ങുന്നതിനെതിരേയാണു ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നത്.
ദേശീയപാതയില്‍ നിന്നു 500 മീറ്റര്‍ അകലെ മാത്രമേ മദ്യശാലകള്‍ പാടുള്ളൂ എന്ന കോടതി വിധി പോലും മാനിക്കാതെയാണു മദ്യശാല സ്ഥാപിക്കുന്നതെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു. ദേശീയപാതയില്‍ നിന്നു 480 മീറ്റര്‍ അകലെയാണു ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്.
പ്രക്ഷോഭത്തിനു മുന്നോടിയായി പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കൗണ്‍സലര്‍ കെ.വി രമണി അധ്യക്ഷയായി. വാര്‍ഡ് കൗണ്‍സലര്‍ റസാഖ് തായിലക്കണ്ടി, വി സുകുമാരന്‍, ബില്‍ടെക് അബ്ദുല്ല, ചന്ദ്രശേഖരന് മാസ്റ്റര്‍, എന്‍.പി.എ അബ്ദുല്‍ റഹ്മാന്, ടി സത്യന്, വി കുമാരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."