മാറുന്നത് വേദികളും വേഷങ്ങളും... അരങ്ങില്‍ ദേവിക തന്നെ...
തൃശൂര്‍: വേഷങ്ങളും വേദികളും മാറിമറിയുമ്പോഴും മാറാതെ നൃത്തവേദികളില്‍ ഒരുമുഖം. 58ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വേദികള്‍ കയ്യടക്കുകയാണ് കോട്ടയംകാരി ദേവിക സുരേഷ്. ഹൈസ്കൂള്‍ വിഭാഗം നൃത്തവേദികളില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് ഭരതനാട്യം, കുച്ചുപ്പുഡി, കേരള നടനം എന്നിവയിലാണ് ദേവിക മാറ്റുരക്കുന്നത്.
ഒരു ദിവസം നീണ്ടുനിന്ന ഭരതനാട്യത്തിനായി ശനിയാഴ്ച വൈകിട്ട് അഞ്ചിന് ചമഞ്ഞൊരുങ്ങിയിരുന്നെങ്കിലും ഞായറാഴ്ച രാവിലെ 6.20നാണ് വേദിയില്‍ പകര്‍ന്നാടാന്‍ കഴിഞ്ഞത്.
അത് കഴിഞ്ഞപ്പോഴേക്കും കുച്ചുപ്പുഡിക്കായി വേദി 16ലെത്തേണ്ടി വന്നു. ഉറക്കം നഷ്പ്പെപ്പെട്ട ക്ഷീണമടക്കം ഉണ്ടായിരുന്നെങ്കിലും കലയോടുള്ള അഭിനിവേഷം അതിനേക്കാള്‍ മുകളിലായതിനാല്‍ ദേവികയും കുടുംബവും കൃത്യ സമയത്ത് തന്നെ വേദിയിലെത്തി. ആടയാഭരണങ്ങള്‍ അണിഞ്ഞൊരുങ്ങി വേദിയില്‍ നിറഞ്ഞാടി കാണികളുടെ കയ്യടിയും വാങ്ങിയാണ് ഈ മിടുക്കി വേദി വിട്ടത്. ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡ് വാങ്ങിയ ദേവിക ഇന്ന് കേരള നടനത്തിലും കോട്ടയത്തെ പ്രതിനിധീകരിക്കുന്നുണ്ട്.
ചെങ്ങന്നൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ സുരേഷിന്റെ മകളായ ഈ മിടുക്കി ഗിരിദീപം ബഥനി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10ാം തരം വിദ്യാര്‍ഥിനി കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."