കലാപങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കലക്കാവും: സത്യന്‍ അന്തിക്കാട്
തൃശൂര്‍: കലാപങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കലയാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് സിനിമ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായ തൃശൂര്‍ തെക്കേ ഗോപുരനടയിലെ നിശാഗന്ധിയില്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.
സിനിമയെ നല്ല രീതിയല്‍ കാണാനുളള അവസ്ഥ സൃഷ്ടിക്കേണ്ടത് അതിന്റെ സൃഷ്ടാക്കള്‍ തന്നെയാണ്. നല്ല സിനിമകള്‍ സമൂഹത്തെ നേരായ മാര്‍ഗത്തിലേക്ക് നയിക്കുമെന്നതില്‍ സംശയമില്ല.
നല്ല കഥകളും സന്ദര്‍ഭവും ഉണ്ടായാലെ ഏതൊരു സിനിമക്കും ജനങ്ങളുടെ ഇടയില്‍ സ്ഥാനമുണ്ടാവുകയുളളൂ വെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. ാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സിനിമ താരം സുധീര്‍ കരമന, നടി ലിയോണ ലിഷോയ്, സംവിധായകന്‍ പ്രേംലാല്‍, കൗണ്‍സിലര്‍ ഗ്രീഷ്മ അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം കെ.ആര്‍ സുമേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങിന് മുന്നോടിയായി വിജയികള്‍ക്കുളള സമ്മാനവിതരണം മേയര്‍ അജിത ജയരാജന്‍ നിര്‍വഹിച്ചു. യോഗത്തില്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയരക്ടര്‍ ഡോ. പി.പി പ്രകാശന്‍ സ്വാഗതവും ഷാജു പുത്തൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."