നടനം മനോഹരം...
തൃശൂര്‍: സര്ഗാത്മകതയിലൂന്നി നീലക്കുറിഞ്ഞിയില്‍ കേരള നടനം. നീലക്കുറിഞ്ഞിയില്‍ അരങ്ങേറിയത് നടനവൈഭവത്തിന്റെ അവതരണങ്ങളായിരുന്നു. നിറഞ്ഞ കാണികളുടെ സദസിലായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കേരള നടനം അരങ്ങേറിയത്. കഥകളിയെ അടിസ്ഥാനമാക്കി ഉടലെടുത്ത കേരള നടനം വേദിയില്‍ വ്യത്യസ്തത പുലര്‍ത്തി. ഓരോ മത്സരാര്‍ഥിയും വിവിധ പ്രമേയങ്ങളുമായി വേദി കീഴടക്കി. മത്സരത്തിനിടയില്‍ ഡിസ്കിലെ സംഗീതം നിന്നുപോയത് അല്പം അലോസരപ്പെടുത്തി. എന്നാല്‍ പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിച്ച് മത്സരം തുടര്‍ന്നു. ഒരേ സമയം സര്‍ഗാത്മകവും ശാസ്ത്രീയവുമാണ് കേരള നടനം. അവതരണ ശൈലിയില്‍ ഓരോ മത്സരാര്‍ഥിയും മികച്ചുനിന്നു. മുദ്രകളിലും ചുവടുകളിലും ആകര്‍ഷണം പുലര്‍ത്തിയിരുന്നു.
മത്സരാര്‍ഥികളുടെ നീക്കങ്ങള്‍ ചടുലവും സങ്കീര്‍ണതകള്‍ നിറഞ്ഞതുമായിരുന്നു. ഭാവങ്ങളും, ആംഗികവും സാത്വികവും തുടങ്ങി അഭിനയ വകഭേധങ്ങളും ഏറെ ആകര്‍ഷകമായി. കൊടുങ്ങല്ലൂര്‍ അമ്മയെ ആസ്പദമാക്കിയ കണ്ണകിയുടെ കഥയും, മഹിഷാസുര മര്‍ദിനിയും, ഉര്‍വ്വശി പുരാണവും, വിഷ്ണുഭക്തിയില് നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിക്കാനുള്ള ഹിരണ്യകശിപുവിന്റെ ശ്രമങ്ങളും പരാജയവും തുടര്‍ന്നുള്ള നരസിംഹാവതാരം തുടങ്ങിയവ അവതരണങ്ങളായി വേദിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."