സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മിഠായികളുടെ വില്‍പന വ്യാപകമാകുന്നു
എടപ്പാള്‍: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മിഠായികളുടെ വില്‍പന വ്യാപകമാകുന്നു. കുട്ടികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ ചില സ്‌കൂളുകള്‍ക്കു സമീപം നടത്തിയ പരിശോധനയിലാണ് ഇത്തരം മിഠായികള്‍ കണ്ടൈത്തിയത്. 'കുട്ടികള്‍ ഉപയോഗിക്കരുത്' എന്ന് രേഖപ്പെടുത്തിയ മിഠായികളാണ് ഇവയില്‍ മിക്കവയും. ഈ മിഠായികളുടെ കവറുകള്‍ക്കു മുകളില്‍ വളരെ ചെറിയ അക്ഷരത്തിലാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു ശ്രദ്ധിക്കാതെയാണ് കുട്ടികള്‍ ഇത്തരം മിഠായികള്‍ വാങ്ങിക്കഴിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
ഒരുതവണ ഇവ വാങ്ങി ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ ഇവയിലെ ലഹരിപദാര്‍ഥത്തിന് അടിമപ്പെട്ട് ഇവ വീണ്ടണ്ടും വാങ്ങിക്കഴിക്കുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. ആവശ്യക്കാര്‍ കൂടുന്നതിനാല്‍ സമീപത്തെ കടകളില്‍ ഇവയുടെ വില്‍പ്പനയും വ്യാപിച്ചിരിക്കുകയാണ്. ശക്തമായ നടപടികളില്ലാത്തതാണ് ഇത്തരം കച്ചവടം വ്യാപകമാകാന്‍ കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."