എരുമപ്പെട്ടി റെയ്ഞ്ച്; പന്നിത്തടം ലിവാഉല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസക്ക് കിരീടം
എരുമപ്പെട്ടി: എരുമപ്പെട്ടി റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനിന്റെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്‌റസാവിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ ഇസ്്‌ലാമിക് കലാസാഹിത്യ മത്സരത്തില്‍ പന്നിത്തടം ലിവാഉല്‍ ഇസ്്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസ ഓവറോള്‍ കിരീടം നേടി. വെളളറക്കാട് നൂറുല്‍ ഹുദാ മദ്‌റസ രണ്ടാം സ്ഥാനവും എയ്യാല്‍ ജന്നത്തുല്‍ ഉലൂം മദ്‌റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടു ദിവസങ്ങളിലായി ചിറമനേങ്ങാട് ഹിദായത്തുല്‍ ഇസ്്‌ലാം, എരുമപ്പെട്ടി റംലി ഓര്‍ഫനേജ് കോംപ്ലക്‌സ് മദ്‌റസ എന്നിവിടങ്ങളിലെ എട്ട് വേദികളില്‍ അറുപത്തിയഞ്ച് ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ റൈഞ്ചിലെ പതിനേഴ് മദ്‌റസകളില്‍ നിന്നായി നാനൂറ്റിഅമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
എരുമപ്പെട്ടി റംലി ഓര്‍ഫനേജിലെ കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍ നഗറില്‍ നടന്ന മത്സരങ്ങള്‍ പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം സഭ ജനറല്‍ സെക്രട്ടറി ഉസ്താദ് ഹംസബിന്‍ ജമാല്‍റംലി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എ.എ ഹസന്‍ സിംല അധ്യക്ഷനായി. റെയ്ഞ്ച് പ്രസിഡന്റ് മുഹമ്മദലി ലത്വീഫി പതാക ഉയര്‍ത്തി. മുഫത്തിശ് കോട്ടുമല മുഹമ്മദ് മുസ്്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ഹാഫിള് മുഹമ്മദ് നജീദ് ഖിറാഅത്ത് അവതരിപ്പിച്ചു. സ്വാഗതസംഘം ഫിനാന്‍സ് സെക്രട്ടറി വി.എസ് അബൂബക്കര്‍ സമ്മാനദാനം നടത്തി. ഓര്‍ഫനേജ് കോംപ്ലക്‌സ് മാനേജര്‍ വി.എം മുബാറക്, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഉസ്മാന്‍ കല്ലാട്ടയില്‍, മുഹമ്മദ് മാസ്റ്റര്‍ ആദൂര്‍, ജുബൈര്‍ സഅദി, ഹാഫിള് ഹുസൈന്‍ മൗലവി, എം.എന്‍.കെ മൗലവി, എസ്.പി ഉമ്മര്‍, എം.എസ്.ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."