HOME
DETAILS

ലേലത്തില്‍പോകാത്ത 615 കള്ളുഷാപ്പുകള്‍ തുറക്കുന്നു

  
backup
January 09 2018 | 03:01 AM

%e0%b4%b2%e0%b5%87%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-615-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3



മലപ്പുറം: സംസ്ഥാനത്ത് ലേലത്തില്‍പോകാത്ത കള്ളുഷാപ്പുകള്‍ പ്രത്യേക അനുമതിയോടെ തുറക്കുന്നു. വിവിധ ജില്ലകളിലായി പ്രവര്‍ത്തിച്ചിരുന്നതും വിറ്റുപോകാത്തതുമായ 615 കള്ളുഷാപ്പുകളാണ് പ്രത്യേക അനുമതിയോടെ തുറക്കുന്നത്. സംസ്ഥാന നികുതി വകുപ്പിന്റേതായ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
സംസ്ഥാനത്താകെ 5185 കള്ളുഷാപ്പുകളാണുള്ളത്. ഇത്തരം കള്ളുഷാപ്പുകളുടെ പ്രവര്‍ത്തന കാലാവധി 2017 ജൂലൈ ഒന്നുമുതല്‍ ഒന്‍പത് മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ച്് നിയമാനുസരണം ലേലത്തിനു വച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട 615 കള്ളുഷാപ്പുകളാണ് ആരും വില്‍പനക്ക് ഏറ്റെടുക്കാത്തതിനാല്‍ അടഞ്ഞുകിടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് വിറ്റുപോകാത്ത കള്ളുഷാപ്പുകള്‍ 2018 മാര്‍ച്ച് 31 വരെ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ ശുപാര്‍ശ ചെയ്തത്. ഇതു പരിഗണിച്ചാണ് പുതിയ തീരുമാനം. 2017 ജൂലൈ ഒന്നുമുതല്‍ ഒന്‍പത് മാസത്തേക്ക് പ്രിവിലേജ് നീട്ടിയിട്ടില്ലാത്തതും ലേലത്തില്‍ പോകാത്തതുമായ കള്ളുഷാപ്പുകള്‍ അബ്കാരി നിയമം അംഗീകരിച്ച് പത്തു ശതമാനം മുതല്‍ അന്‍പത് ശതമാനം വരെ കുറഞ്ഞ വാടകക്ക് നല്‍കാനാണ് തീരുമാനം. അപ്രകാരവും വില്‍പനക്ക് പോകാത്ത കള്ളുഷാപ്പുകള്‍ തൊഴിലാളികളുടെ കമ്മിറ്റികള്‍ക്ക് നടത്താന്‍ നല്‍കാനാണ് തീരുമാനം. ഇത്തരത്തില്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാരില്‍നിന്ന് മാര്‍ച്ച് 31 വരെ പ്രതിമാസം 500 രൂപയാണ് വാടകയായി സ്വീകരിക്കുക.
2017 ലെ അബ്കാരി നയം പ്രകാരം കള്ളുഷാപ്പുകളെ അഞ്ചുമുതല്‍ ഏഴുവരെയുള്ള ഷാപ്പുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളാക്കി മൂന്നുവര്‍ഷത്തേക്ക് വില്‍പന നടത്താനും വില്‍പനയില്‍ പോകാത്ത കള്ളുഷാപ്പുകള്‍ തൊഴിലാളി കമ്മിറ്റികളെ ഏല്‍പ്പിക്കാനും അതു നടന്നില്ലെങ്കില്‍ ഷാപ്പ് മുന്‍ വര്‍ഷത്തെ ലൈസന്‍സികള്‍ക്ക് നല്‍കാനുമായിരുന്നു തീരുമാനം.
എന്നാല്‍, മൂന്നുവര്‍ഷത്തേക്ക് വില്‍പന നടത്തേണ്ടതാണെന്ന തീരുമാനം 2018-19 അബ്കാരി വര്‍ഷത്തില്‍ നടപ്പാക്കിയാല്‍ മതിയെന്ന ഭേദഗതി പരിഗണിച്ചാണ് കള്ളുഷാപ്പുകളുടെ ലൈസന്‍സ് മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago