എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റത്തിന് ലേലംവിളി
കൊല്ലം: സംസ്ഥാനത്ത് എക്‌സൈസ് വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റത്തിന് ലക്ഷങ്ങളുടെ ലേലംവിളി. കൂടുതല്‍ ബാറുകളുള്ള ജില്ലകളില്‍ സ്ഥലംമാറിയെത്താന്‍ അഞ്ചുലക്ഷം മുതല്‍ മേല്‍പ്പോട്ടാണ് 'പടി' കെട്ടേണ്ടത്. 44 ഓളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരെ അടുത്തസമയത്ത് സ്ഥലംമാറ്റിയതോടെയാണ് അണിയറയിലെ കോഴക്കളി പുറത്തായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എക്‌സൈസ് കമ്മിഷണറേറ്റില്‍ (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) സ്ഥലംമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉന്നതന്‍ വീണ്ടും പഴയ സീറ്റില്‍ എത്തിയതോടയാണ് കോഴ ഇടപാട് ആരംഭിച്ചത്.
ഇടക്കാലത്ത് കുറച്ചുനാള്‍ മാത്രം ഇദ്ദേഹം ഒരു തെക്കന്‍ജില്ലയില്‍ ഡെപ്യൂട്ടി കമ്മിഷണറായി സേവനം അനുഷ്ഠിച്ചിരുന്നു. സംസ്ഥാനത്തെ ബാറുടമകളെക്കുറിച്ചുള്ള വ്യക്തമായ ധാരണയാണ് ഇടതുഭരണത്തിലും ഉന്നത ഉദ്യോഗസ്ഥനു തുണയായത്. സ്ഥലംമാറ്റ ഇടപാടിലൂടെ ലഭിക്കുന്ന 'പടി' കൃത്യമായി എത്തിക്കുന്നതിനാല്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്ക് ഇയാള്‍ വേണ്ടപ്പെട്ടവനാണ്.
എറണാകുളം പോലെ ഏറ്റവും കൂടുതല്‍ ബാറുകളുള്ള ജില്ലയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരാകാന്‍വേണ്ടി എത്ര പണം കൊടുക്കാനും തയാറാകുന്നവരുമുണ്ട്. ഇവിടെ ഒരു ബാറില്‍നിന്ന് ഒരു ഇന്‍സ്‌പെക്ടര്‍ക്ക് കുറഞ്ഞത് പ്രതിമാസം ആയിരം രൂപ ലഭിക്കുമെന്നാണ് സംസാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."