സ്വവര്‍ഗ ലൈംഗികത: ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രിം കോടതി. 377ാം വകുപ്പ് ശരിവച്ച് 2013 ഡിസംബറില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് കോടതി വീണ്ടും പരിശോധിക്കാന്‍ ഒരുങ്ങുന്നത്.
സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് 2009 ജൂലൈ രണ്ടിനു ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരേയുള്ള ഹരജികളില്‍ 2013 ഡിസംബര്‍ 11ന് വിധി പറഞ്ഞു.
ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും അത് ശിക്ഷാ നിയമത്തില്‍ നിലനിര്‍ത്തണമോ വേണ്ടയോ എന്നതു പാര്‍ലമെന്റിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."