HOME
DETAILS
MAL
റയാന് കൊലപാതകം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
backup
January 09 2018 | 03:01 AM
ഗുഡ്ഗാവ്: റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥി പ്രധ്യുമന്‍ താക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 16കാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വിചാരണാ കോടതി ജഡ്ജി ജാബിര്‍ സിങ് കുണ്ഡുവാണ് തള്ളിയത്.
സി.ബി.ഐയും കുട്ടിയുടെ പിതാവ് ബരുണ്‍ താക്കൂറും നല്കിയ ഹരജി പരിഗണിച്ചാണ് നടപടി. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും പ്രതിക്ക് ജാമ്യം നല്കിയാല് അത് കേസിനെ സ്വാധീനിക്കാനിടയുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."