ഗാന്ധിയെ വധിച്ചത് ഗോഡ്സെ തന്നെയെന്ന് അമിക്കസ് ക്യൂറി പുനരന്വേഷണം ആവശ്യമില്ല
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ഗോഡ്സെ തന്നെയെന്ന് സുപ്രിം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. ഈ സാഹചര്യത്തില്‍ പുനരന്വേഷണം ആവശ്യമില്ലെന്നും അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നാഥുറാം ഗോഡ്സെ അല്ലാതെ മറ്റൊരാളുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്നതിന് തെളിവില്ല. വിദേശ ഏജന്‍സികള്‍ക്ക് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റി പങ്കജ് ഫഡ്നിസ് നല്കിയ ഹരജിയിലാണ് അമിക്കസ് ക്യൂറി അമരീന്ദര്‍ സരണ്‍ സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വസ്തുതാപഠന സംഘത്തിന് രൂപംനല്‍കണമെന്ന ഹരജിയിലെ ആവശ്യവും അമിക്കസ് ക്യൂറി തള്ളി.
ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച അമിക്കസ് ക്യൂറി വധത്തില്‍ ദുരൂഹതയുണ്ടെന്ന വാദം അംഗീകരിച്ചില്ല.
ഗോഡ്സെയാണ് ഗാന്ധിജിയെ വെടിവച്ചതെന്നകാര്യം വ്യക്തമായി തെളിഞ്ഞതാണെന്നും ഇക്കാര്യത്തില്‍ കോടതി തീര്‍പ്പുകല്‍പ്പിച്ചതാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."