HOME
DETAILS
MAL
വിജിലന്‍സ് സ്തംഭനം: മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് വി.എസിന്റെ കത്ത്
backup
February 03 2017 | 15:02 PM
തിരുവനന്തപുരം: വിജിലന്‍സ് വിഭാഗത്തില്‍ സ്തംഭനമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടും ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് കത്ത് നല്കി.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ നീക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ പകപോക്കലിന്റെ ഭാഗമാണെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ കുടിപ്പക തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫയലുകള്‍ ഉപയോഗിക്കുകയാണ്.
കുറ്റാക്കാരെ സംരക്ഷിക്കാന്‍ വിജിലന്‍സിലെ ഒരുവിഭാഗം ശ്രമിക്കുന്നെന്നും അറസ്റ്റിലായ മലബാര്‍ സിമന്റ്സ് മുന്‍ എം.ഡി പത്മകുമാറിനെതിരേ ചീഫ് സെക്രട്ടറി നടപടിയെടുത്തില്ലെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."