HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം: തിരുവഞ്ചൂര്‍
backup
January 09 2018 | 03:01 AM
കോട്ടയം: കെ.എസ്.ആര്.ടി.സിയുടെ പെന്ഷന് ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു എല്‍.ഡി.എഫിന്റെ ആവശ്യം.
എന്നാല്‍ അന്ന് മുഴുവന്‍ ബാധ്യതയുമേറ്റെടുക്കാവുന്ന സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല. അതുകൊണ്ട് പെന്‍ഷന്റെ പകുതി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഇതേ ആവശ്യത്തിന് 30 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നത് തത്വത്തില്‍ പെന്ഷന് ഏറ്റെടുത്തുവെന്നതിന് തെളിവാണ്. എന്നിട്ടും പെന്ഷന് സര്‍ക്കാരിന്റെ ബാധ്യതയല്ലെന്ന് ഹൈക്കോടതിയില്‍ കള്ളസത്യവാങ്മൂലം നല്‍കിയെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."