HOME
DETAILS

കലയപുരം സങ്കേതത്തില്‍ നിന്നും കൃഷ്ണന് ദമയന്തിയെ തിരിച്ചുകിട്ടി

  
backup
May 28, 2016 | 12:50 AM

%e0%b4%95%e0%b4%b2%e0%b4%af%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b8%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf

കൊല്ലം: മാസങ്ങള്‍ക്കുമുന്‍പ് തന്നില്‍ നിന്നും വേര്‍പ്പെട്ടുപോയ ഭാര്യയെ കണ്ടപ്പോള്‍ കൃഷ്ണന്റെ കണ്ണില്‍ സന്തോഷത്തിരയിളക്കം.
നഷ്ടപ്പെട്ടെന്നു തന്നെ കരുതിയിരിക്കുമ്പോഴാണ്  പ്രാര്‍ഥനകളുടെ ഫലമെന്നോണം പ്രിയതമയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇടുക്കി കഞ്ഞിക്കുഴി പൂവച്ചല്‍ വീട്ടില്‍  ദമയന്തിയെ കലയപുരം സങ്കേതത്തില്‍ നിന്നാണ് ഭര്‍ത്താവ് കൃഷ്ണന്  തിരികെ ലഭിച്ചത്. മാസങ്ങള്‍ക്കുമുന്‍പ് ഒരു രാത്രി
കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും കണ്ടെത്തിയ ദമയന്തിയെ കൊട്ടാരക്കര പൊലിസാണ് സങ്കേതത്തിലെത്തിച്ചത്.
ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ വിതുമ്പുക മാത്രമായിരുന്നു ദമയന്തി അപ്പോള്‍. എന്നാല്‍ പിന്നീട്  സങ്കേതത്തിലെ സ്‌നേഹപരിചരണത്തിലൂടെ ദമയന്തി ഓരോ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു. സ്വദേശം ഇടുക്കി ജില്ലയില്‍ കഞ്ഞിക്കുഴിയാണെന്ന്  പറഞ്ഞതോടെയാണ് ഇവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ആശ്രയ ശ്രമം ആരംഭിച്ചത്. ഇതിനിടയില്‍ ഭാര്യയെ കാണാനില്ലെന്നു കാണിച്ചു കൃഷ്ണന്‍ കഞ്ഞിക്കുഴി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍   ആശ്രയ പ്രവര്‍ത്തകര്‍ കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു.
തുടര്‍ന്നാണ് പുനസമാഗമത്തിന് വഴിയൊരുങ്ങിയത്.  കഞ്ഞിക്കുഴി എസ്. ഐയുടെ നിര്‍ദ്ദേശപ്രകാരം സിവില്‍ പൊലിസ് ഓഫീസര്‍മാരായ ഫ്രാന്‍സിസ്, ജിനു ഇമ്മാനുവല്‍, മുജീബ് എന്നിവര്‍ കൃഷ്ണനുമായി സങ്കേതത്തിലെത്തി ദമയന്തിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് 19 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ മാറ്റിവെച്ചു

National
  •  14 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജാമ്യത്തിലിറങ്ങിയ ജിതിന്‍ ഭാസ്‌കറിന് സി.പി.എം,ഡി.വൈ.എഫ്.ഐയുടെ സ്വീകരണം

Kerala
  •  14 days ago
No Image

കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നു; ഒരു ചാക്കിന് കൂടിയത് 500 രൂപയോളം; പ്രതിസന്ധിയില്‍ കോഴിക്കര്‍ഷകര്‍

Kerala
  •  14 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി

Kerala
  •  14 days ago
No Image

ഡാമുകളില്‍ വെള്ളമില്ല; പാലക്കാട്ട് ഒന്നാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍

Kerala
  •  14 days ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പിണറായി, അദാനിയുടേത് വഴി വിട്ട നീക്കമെന്നും പ്രതിപക്ഷ നേതാവ് 

Kerala
  •  14 days ago
No Image

സ്കൂൾ കൗൺസിലിങ്ങിൽ 16കാരിയുടെ വെളിപ്പെടുത്തൽ; പിതാവിനെതിരേ പോക്സോ കേസ്

Kerala
  •  14 days ago
No Image

ഇന്നു നാട്ടിലേക്കു വരാനിരുന്ന മലയാളി യുവാവ് കുവൈത്തിലെ താമസസ്ഥലത്തു മരിച്ചനിലയിൽ

Kuwait
  •  14 days ago
No Image

രാമക്ഷേത്രക്കൊള്ള:  മോഷ്ടിച്ച സ്വര്‍ണം ബിസ്‌ക്കറ്റാക്കി മാറ്റി?; കേസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്

National
  •  14 days ago