HOME
DETAILS

ത്രികോണ മത്സരത്തില്‍ പഞ്ചാബ്, പ്രവചനാതീതമായി ഗോവ; വോട്ടെടുപ്പ് പുരോഗമിക്കുന്നു

  
backup
February 04 2017 | 03:02 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%97%e0%b5%8b%e0%b4%b5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b5%8b%e0%b4%9f

ന്യൂഡല്‍ഹി: ശക്തമായ ത്രികോണമത്സരത്തിന് കളമൊരുങ്ങിയ പഞ്ചാബിലും ഗോവയിലും  വോട്ടെടുപ്പു തുടങ്ങി. രാവിലെ ഏഴു മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് പൊതുവേ സമാധാനപരമാണ്.

വൈകീട്ട് അഞ്ചുവരെയാണ് പോളിങ് സമയം. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്‌ഫോടനമുണ്ടായ പഞ്ചാബില്‍ മാത്രം 200 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പനാജിയിലും അകാലിദള്‍ സ്ഥാനാര്‍ഥി ജനറല്‍(റിട്ട.) ജെജെ സിംഗ് പഞ്ചാബിലും വോട്ടു രേഖപ്പെടുത്തി.

രണ്ടുമണിവരെ പഞ്ചാബില്‍ 35 ശതമാനവും ഗോവയില്‍ 53 ശതമാനംപേരും വോട്ടുചെയ്തു

[caption id="attachment_233448" align="alignnone" width="485"]ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ അരംബോളില്‍ വോട്ടുരേഖപ്പെടുത്തുന്നു ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ അരംബോളില്‍ വോട്ടുരേഖപ്പെടുത്തുന്നു[/caption]



ബി.ജെ.പി അധികാരത്തിലുള്ള രണ്ടിടത്തും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്.

പഞ്ചാബില്‍ 117 സീറ്റുകളിലായി 1,146 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് 19 ദശലക്ഷം വോട്ടര്‍മാരാണുള്ളത്. 11 ലക്ഷം വോട്ടര്‍മാരുള്ള ഗോവയില്‍ 1,642 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന പഞ്ചാബിലെ അമൃത്‌സര്‍ ലോക്‌സഭാ മണ്ഡലത്തിലും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അമരീന്ദര്‍ സിങ്, അകാലിദള്‍ നേതാവും മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദല്‍ എന്നിവര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ലാംബി, പട്യാല, ജലാലാബാദ് എന്നീ മണ്ഡലങ്ങളിലാണ് പഞ്ചാബില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. അമരീന്ദറിന്റെ രണ്ടാം മണ്ഡലമായ പട്യാലയില്‍ മുന്‍ കരസേനാ മേധാവി ജെ.ജെ സിങാണ് അകാലിദള്‍ സ്ഥാനാര്‍ഥി. പഞ്ചാബില്‍ കഴിഞ്ഞതവണ അകാലിദളിനും കോണ്‍ഗ്രസിനും 56 സീറ്റുകള്‍ വീതവും ബി.ജെ.പിക്ക് 12 സീറ്റുകളുമാണ് ലഭിച്ചത്. 40 മണ്ഡലങ്ങളുള്ള ഗോവയില്‍ കഴിഞ്ഞതവണ ബി.ജെ.പിക്ക് 21ഉം കോണ്‍ഗ്രസിന് ഒന്‍പതുസീറ്റുകളും ലഭിച്ചു.


രണ്ടു സംസ്ഥാനങ്ങളിലെയും പ്രചാരണം വ്യാഴാഴ്ച സമാപിച്ചിരുന്നു. മാര്‍ച്ച് 11നാണ് ഫലപ്രഖ്യാപനം. പഞ്ചാബില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് വിവിധ സര്‍വേകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചില സര്‍വേകള്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും മറ്റുചിലത് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നും പ്രവചിക്കുന്നു.

ഗോവയില്‍ തൂക്കുസഭയാണ് സര്‍വേകള്‍ പ്രവചിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  12 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  12 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  12 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  12 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  12 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  12 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  12 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  12 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  12 days ago