HOME
DETAILS
MAL
ധോണിയുടെ റെക്കോര്‍ഡ് മറികടന്ന് സാഹ
backup
January 09 2018 | 03:01 AM
കേപ് ടൗണ്‍: ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് വൃദ്ധിമാന്‍ സാഹ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പത്ത് താരങ്ങളെ പുറത്താക്കിയാണ് സാഹ റെക്കോര്‍ഡിട്ടത്. മുന്‍ നായകന് മഹേന്ദ്ര സിങ് ധോണി സ്ഥാപിച്ച ഒന്‍പത് പേരുടെ വിക്കറ്റുകളുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. ഒന്ന്, രണ്ട് ഇന്നിങ്സുകളില്‍ അഞ്ച് വീതം ദക്ഷിണാഫ്രിക്കന്‍ താരങ്ങളെയാണ് സാഹ പുറത്താക്കിയത്. 2014ല്‍ മെല്‍ബണില്‍ ആസ്ത്രേലിയക്കെതിരേയാണ് ധോണി റെക്കോര്‍ഡിട്ടത്. ഗില്‍ക്രിസ്റ്റ്, ബോബ് ടെയ്ലര് എന്നിവര്‍ക്കൊപ്പമെത്താനും സാഹയ്ക്കായി. 11 പേരെ പുറത്താക്കിയ ജാക്ക് റസ്സല്‍, എ.ബി ഡിവില്ല്യേഴ്സ് എന്നിവരുടെ പേരിലാണ് റെക്കോര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."