HOME
DETAILS
MAL
പനി ബാധിച്ചയാള്‍ക്ക് എയ്ഡ്സ് ചികിത്സ: ഡോക്ടര്‍ക്ക് അഞ്ചു ലക്ഷം പിഴശിക്ഷ
backup
February 04 2017 | 04:02 AM
ജയ്പൂര്‍: പനിയും ജലദോഷവും ബാധിച്ചയാള്‍ക്ക് എച്ച്.ഐ.വി രോഗത്തിനുള്ള മരുന്നു നല്കിയ ഡോക്ടര്‍ക്ക് അഞ്ചുലക്ഷം രൂപ പിഴശിക്ഷ. സംസ്ഥാന ഉപഭോക്തൃ ഫോറത്തിന്റേതാണു വിധി.
2004 ലാണ് കേസിനാധാരമായ സംഭവം. കടുത്ത പനിയും ജലദോഷവും മൂലമാണ് വ്യവസായി ധനരാജ് പട്ടേല്‍ ഡോക്ടര്‍ ഡി.സി കുമാവത്തിനെ സമീപിക്കുന്നത്. രോഗിക്ക് എച്ച്.ഐ.വിയാണെന്ന് സംശയിക്കുന്നതായി ഡോക്ടര്‍ അറിയിച്ചു. ചികിത്സയും ആരംഭിച്ചു. 2007വരെ ചികിത്സ തുടരുകയും ചെയ്തു.
എയിഡ്സ് നിര്‍ണയ പരിശോധന നടത്താതെയായിരുന്നു ധന്‍രാജിന് രോഗസ്ഥിരീകരണം നടത്തിയത്.
പിന്നീട് ധന്‍രാജിനെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി മാറ്റിയതോടെയാണ് ഇയാള്‍ക്ക് എയിഡ്സ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."