കണിയാമ്പറ്റ സ്‌കൂളിന് ഇ അഹമ്മദിന്റെ പേരില്‍ രണ്ട് സ്മാര്‍ട്ട്ക്ലാസ് റൂമുകള്‍
കണിയാമ്പറ്റ: അന്തരിച്ച ഇ അഹമ്മദിനോടുള്ള ആദരസൂചകമായി പിന്നാക്ക വിദ്യാര്‍ഥികള്‍ പഠിക്കുന്ന കണിയാമ്പറ്റ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കാന്‍ സ്‌കൂളില്‍ ചേര്‍ന്ന വികസന കമ്മിറ്റിയോഗം തീരുമാനിച്ചു. ഇ അഹമ്മദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടായിരുന്നു യോഗ നടപടികള്‍ ആരംഭിച്ചത്. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പൊതുജനങ്ങളുടെ സഹായത്താല്‍ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തലാണ് വികസന കമ്മിറ്റിയുടെ മുഖ്യ ലക്ഷ്യം. ക്ലാസ്സ് മുറികകളില്‍ ടൈല്‍സ് പതിക്കല്‍, ഇലക്ട്രിഫിക്കേഷന്‍, ഇന്റര്‍നെറ്റ് സംവിധാനം തുടങ്ങിയ ഏര്‍പ്പെടുത്തി ആധുനീകവല്‍ക്കരിക്കുകയാണ് വികസന കമ്മിറ്റിയുടെ ചുമതല. ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമിന് ഏതാണ്ട് 35000 രൂപ ചിലവ് വരും. ഇ അഹമ്മദിന്റെ നാമധേയത്തില്‍ രണ്ട് സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ കണിയാമ്പറ്റ പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികള്‍ കെ.എം.സി.സി യുടെ സഹായത്താല്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് അറിയിച്ചത് നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് കാട്ടി ഗഫൂര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഓമന ടീച്ചര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അബ്ബാസ് പുന്നോളി, റഷീന സുബൈര്‍, സ്മിത സുനില്‍, വി.പി യുസഫ്, പ്രൊഫ. സുധാകര്‍ ശശിധരന്‍, ഡോ: അമ്പി ചിറയില്‍, എം.സി കുര്യാക്കോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."