പൊതു വിദ്യാഭ്യാസ സംരക്ഷണ കാംപയിനുമായി എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍
മലപ്പുറം: കേരള പ്രൈവറ്റ് (എയ്ഡഡ്) സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ മാസം 16ന് പൊതു വിദ്യാഭ്യാസ സംരക്ഷണ ക്യാംപയിന് മലപ്പുറത്ത് തുടക്കം കുറിക്കും. പൊതു വിദ്യാഭ്യാസ മേഖലയിലെ 8000 വിദ്യാലയങ്ങളെ നിലനിര്‍ത്തുന്നതിനും കുട്ടികളുടെ പഠനാവകാശം ഉറപ്പു വരുത്തുന്നതിനുമാണ് സംരക്ഷണ ക്യാംപയിന്‍ നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കെ.ഇ.ആര്‍ റൂള്‍ ഭേദഗതി റദ്ദാക്കുക, അഞ്ചുവര്‍ഷമായി തടഞ്ഞുവെച്ചിരിക്കുന്ന മെയിന്റനന്‍സ് ഗ്രാന്റ് അനുവദിക്കുക, മാനേജര്‍മാരുടെ അധികാരം വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കുക, നിയമപരമായി നടത്തുന്ന അധ്യാപക നിയമനം അംഗീകരിക്കുക, എയ്ഡഡ് വിദ്യാലയങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുക, പി.ഡബ്ല്യു.ഡി നിരക്കില്‍ വാടക നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ക്യാംപയിന്‍ നടത്തുക. ജില്ലയിലിലെ 17 ഉപജില്ലകളിലും വിദ്യാഭ്യാസ സംരക്ഷണ ക്യാംപയിന്‍ നടത്തും. ഇതു സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ കെ.വി.കെ ഹാഷിം കോയ തങ്ങള്‍, നാസര്‍ എടരിക്കോട്, സൈനുല്‍ ആബിദ് പട്ടര്‍കുളം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."