ഡോ. വി. ജി പ്രദീപ് കുമാറിന് സ്വീകരണം
എടപ്പാള്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടന്റായി തിരഞ്ഞെടുക്കപെട്ട ഡോ വി ജി പ്രദീപ് കുമാറിന് സ്വീകരണം നല്‍കി. തവനൂര്‍ കെ എം ജി യു പി സ്‌കൂളും പൗരാവലിയും ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയത്.
ഇന്ത്യന്‍ സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ അഖിലേന്ത്യാ സെക്രട്ടറിയും ഏഷ്യ പസഫിക് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ ഗവേണിങ് കൗണ്‍സില്‍ അംഗവും കേരളസര്‍ക്കാരിന്റെ ആരോഗ്യ നയരൂപീകരണ സമിതി അംഗവുമായ ഡോ പ്രദീപ് കുമാറിന്റെ സ്‌കൂള്‍വിദ്യാഭ്യാസം തവനൂരിലെ പൊതുവിദ്യാലയങ്ങളിലായിരുന്നു. സ്‌കൂളിന് വേണ്ടണ്ടി ചിത്രകാരന്‍ ശ്രീ വടക്കത്ത് ഭാസ്‌കര്‍ദാസ് വരച്ച എണ്ണഛായാചിത്രം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മാനിച്ചു. പൗരാവലിക്കുവേണ്ടണ്ടി സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ പി വേണു ഉപഹാരം സമ്മാനിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് വേണ്ടണ്ടി ഗവണ്‍മെന്റിലേക്ക് സമര്‍പ്പിക്കാനാവശ്യപ്പെട്ട സ്‌കൂള്‍ വികസന പദ്ധതിയിലേക്കുള്ള വിദ്യാര്‍ഥികളുടെ നിര്‍ദേശങ്ങള്‍ ' എന്റെ സ്വന്തംസ്‌കൂള്‍' സ്‌കൂള്‍ ലീഡര്‍ ടി എം ശ്രദ്ധ വികസന സമിതി ചെയര്‍മാന്‍ അസൈനാര്‍ ഹാജിക്ക് നല്‍കി. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ് സി പി നസീറ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റണ്ട് കെ.പി.സുബ്രഹ്മണ്യന്‍, ജില്ലാ പഞ്ചായത്ത് അംഗം എ ടി സജിത, ബ്ലോക്ക് പഞ്ചായത്തംഗം കെ വി വേലായുധന്‍, പഞ്ചായത്തംഗം ടിവി ശിവദാസന്‍, പി ടി എ പ്രസിഡന്റണ്ട് രഘുനന്ദനന്‍ എം വി , എസ് എം സി ചെയര്‍മാന്‍ മജീദ് പി, ടി പി ഹബീബ്‌റഹ്മാന്‍, ഉണ്ണികൃഷ്ണന്‍ കെ, പി വി ശ്രീനിവാസന്‍, കെ സജീഷ്,എം ടി.റീന,പി വി സത്യന്‍,പി വി.ഉദയകുമാര്‍ ,പി വി.അനില്‍ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."