സമരം ഡിപ്പോയെ ബാധിച്ചിട്ടില്ലെന്ന് അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍
നിലമ്പൂര്‍: ഒരുവിഭാഗം കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നടത്തിയ പണിമുടക്ക് ഡിപ്പോയില്‍ നിന്നുള്ള സര്‍വിസുകളെ കാര്യമായി ബാധിച്ചില്ലെന്ന് എ.ടി.ഒ കെ.പി രാധാകൃഷ്ണന്. നിലവിലുള്ള 40സര്‍വീസുകളില്‍ നാലെണ്ണമാണ് മുടങ്ങിയത്. ദീര്‍ഘദൂര സര്‍വീസുകള്‍ മുഴുവനും പതിവുപോലെ സര്‍വീസ് നടത്തി. സാധാരണ ദിവസങ്ങളെ പോലെതന്നെ സര്‍വീസ് നടത്താനായെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ തടസപ്പെടുത്താന്‍ ചില സ്വകാര്യ ബസുടമകള്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം ചോക്കാട് കല്ലാമൂല പാലത്തില്‍ ബീറ്റ് റൂട്ടില്‍ ആണിവച്ച് ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിലമ്പൂര്‍ എറണാംകുളം കെ.എസ്.ആര്.ടി.സി സര്‍വിസ് മുടങ്ങിയിരുന്നു. 4000രൂപയാണ് അന്ന് റീഫണ്ട് ചെയ്തത്. ഇത് തൊട്ടുപിറകെ വന്ന ദീര്‍ഘദൂര സ്വകാര്യ ബസിന് ലഭിച്ചു. നിരവധി പ്രാവശ്യം ഈ ഭാഗത്ത് ആണി ഉപയോഗിച്ച് കെ.എസ്.ആര്.ടി ബസിന്റെ ടയര്‍ പഞ്ചറാക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പരാതി നല്കിയാലും ആവശ്യമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."