ഇ. അഹമ്മദിനെ അനുസ്മരിച്ച് നിലമ്പൂര്‍ മണ്ഡലം എസ്.വൈ.എസ്
നിലമ്പൂര്‍: സമുദായത്തിന്റെ പുരോഗമന വഴിയില്‍ ഉലമ-ഉമറ ഐക്യത്തിന്റെ ആവശ്യകത ഏറെ മനസിലാക്കിയ നേതാവായിരുന്നു ഇ. അഹമ്മദ് സാഹിബെന്ന് സുന്നി യുവജന സംഘം നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി അനുസ്മരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഏത് പ്രശ്‌നങ്ങളേയും യുക്തി പൂര്‍വം കൈകാര്യം ചെയ്ത ധൈഷ്ണിക സാരഥിയുടെ വിടവ് നികത്താനാവത്തതാണ്. അന്തര്‍ദേശീയ, സാമൂഹിക സങ്കീര്‍ണതകള്‍ വരെ കുരുക്കഴിക്കാന്‍ രാഷ്ട്രം ചുമതലപ്പെടുത്തിയ നയതന്ത്രജ്ഞനെയാണ് സമൂഹത്തിന് നഷ്ടമായതെന്നും എസ്.വൈ.എസ് മണ്ഡലം കമ്മിറ്റി അനുസ്മരണ യോഗത്തില്‍ പ്രസ്താവിച്ചു.
പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം അധ്യക്ഷനായി. ജന. സെക്രട്ടറി സലീം എടക്കര, എ.പി യഅ്കൂബ് ഫൈസി, ചെമ്മല നാണിഹാജി, ടി.കെ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, കെ.കെ അമാനുള്ള ദാരിമി, പറമ്പില്‍ ബാവ, അബ്ദുറഹിമാന്‍ ദാരിമി, സിദ്ദീഖ മാസ്റ്റര്‍, ഹംസ ഫൈസി രാമംകുത്ത്, കൈനോട്ട് ബാപ്പുട്ടി സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മദീന പാഷന്‍ സന്ദേശ യാത്ര വിജയിപ്പിക്കാനും പത്തിന് സമസ്ത പ്രസിഡന്റിന് എടക്കരയില്‍ നല്‍കുന്ന സ്വീകരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."