ജൈവ പച്ചക്കറിയുടെ വിജയ മികവില്‍ മത്സ്യകൃഷിയുമായി ചേര്‍ത്തല ഗവ. ജി.എച്ച്.എസ്
ചേര്‍ത്തല: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് ആരംഭിക്കുന്ന മത്സ്യകൃഷി ഇന്ന് രാവിലെ ഒമ്പതിന് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. ഇവിടെ നപ്പാക്കിയ ജൈവ പച്ചക്കറികൃഷിയില്‍ ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടിയതിനു പിന്നാലെയാണ് മത്സ്യ-പച്ചക്കറി കൃഷികള്‍ സംയോജിപ്പിച്ച് നടപ്പാക്കുന്നത്. കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. കെ ജി പത്മകുമാറിന്റെ സാങ്കേതിക സഹായത്തിലും മേല്‍നോട്ടത്തിലുമാണ് മത്സ്യകൃഷി ആരംഭിക്കുക.
പച്ചക്കറിത്തോട്ടത്തിന് മധ്യത്തിലാണ് പ്രത്യേക ടാങ്ക് നിര്‍മിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളര്‍ത്തുന്നത്. അഞ്ച് മീറ്റര്‍ വ്യാസത്തിലും ഒന്നരമീറ്റര്‍ ഉയരത്തിലുമാണ് വൃത്താകാരത്തിലെ ടാങ്ക്. ജലസംഭരണത്തിനും അധികജലം നീക്കം ചെയ്യുന്നതിനും സംവിധാനത്തോടെയാണ് നിര്‍മ്മാണം. പുറന്തള്ളുന്ന വെള്ളം ജൈവപച്ചക്കറി തോട്ടത്തില്‍ ഉപയോഗിക്കുന്നതിന് സംവിധാനമുണ്ട്. ഗിഫ്റ്റ് തിലോപ്യയാണ് ആദ്യഘട്ടത്തില്‍ കൃഷിചെയ്യുക. 200 മീന്‍കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ശേഷിയുള്ളതാണ് കോണ്‍ക്രീറ്റ് ടാങ്ക്.
സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടമാകും മത്സ്യത്തിന് തീറ്റയായി നല്‍കുക. അതുവഴി അനുദിനം സ്‌കൂളില്‍ ഉണ്ടകുന്ന ജൈവമാലിന്യം സംസ്‌കരിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാകുമെന്ന് പ്രിന്‍സിപ്പല്‍ എം എം ഡോളിച്ചന്‍, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ എ സുമാദേവി എന്നിവര്‍ പറഞ്ഞു. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഇവിടെ കൃഷിവകുപ്പ് പദ്ധതിയില്‍ ഹൈടെക് പച്ചക്കറികൃഷി നടത്തുന്നത്. വിശാലമായ സ്‌കൂള്‍ അങ്കണത്തില്‍ വന്‍തോതിലാണ് വിളവ് ലഭിച്ചത്. ചീര മുതല്‍ കുമ്പളംവരെ സമൃദ്ധമായി വിളഞ്ഞു.
കഴിഞ്ഞവര്‍ഷത്തെ കൃഷിയില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇത്തവണയും പച്ചക്കറികൃഷിക്ക് തുടക്കമായി. അതിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."