ആറളം ഫാമില്‍ സാമ്പത്തിക പ്രതിസന്ധി: തൊഴിലാളികള്‍ക്കു ശമ്പളം മുടങ്ങി
ഇരിട്ടി:പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള ആറളം ഫാമിങ് കോര്പറേഷന് കേരള ലിമിറ്റഡില്‍ സാമ്പത്തിക പ്രതിസന്ധി. ഇതിനെത്തുടര്‍ന്ന് ഇവിടെയുള്ള തൊഴിലാളികളുടെ ശമ്പളം രണ്ടു മാസമായി മുടങ്ങി. ആകെയുള്ള തൊഴിലാളികള്‍ 537പേരാണ്. ഇതില്‍ 26 കരാര്‍ ജീവനക്കാരടക്കം 308 പേര് ആദിവാസികളാണ്. കഴിഞ്ഞ രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതു മൂലം ഇവരുടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. ശമ്പളം ലഭിക്കാതെ ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു മാസത്തെ ശമ്പള കുടിശിക അടിയന്തിരമായി അനുവദിക്കണമെന്നും തുടര്‍ന്നുള്ള ശമ്പളം കൃത്യസമയത്ത് നല്‍കണമെന്നും പ്ലാന്റേഷന് തൊഴിലാളികളെ അഗ്രികള്‍ച്ചറല്‍ തൊഴിലാളികളാക്കി മാറ്റാമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു സംയുക്ത തൊഴിലാളി യൂണിയനുകളുടെആഭിമുഖ്യത്തില് തൊഴിലാളികളും ജീവനക്കാരും ഫിബ്രവരി 8 മുതല്‍ ആറളം ഫാംഓഫീസ് അനിശ്ചിത കാലത്തേക്ക് ഉപരോധിക്കാന്‍ തീരുമാനിച്ചതായി യൂണിയന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ കെ.ടി ജോസ്, കെ.കെ ജനാര്ദനന്, ആര് ബാലകൃഷ്ണപിള്ള പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."