HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു
backup
February 04 2017 | 08:02 AM
കൊട്ടാരക്കര: പണിമുടക്കില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തിയകെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദനം. കായംകുളം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീകുമാറിനെയാണ് കൊട്ടാരക്കരയില്‍ വച്ച് സമരാനുകൂലികള്‍ മര്‍ദിച്ചത്.
കായംകുളത്ത് നിന്നും പുനലൂരിലേക്ക് സര്‍വീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചര്‍ രാവിലെ 8 മണിയോടെ കൊട്ടാരക്കര ഡിപ്പോയിലെത്തിയപ്പോഴാണ് സംഭവം. ബസ് തടഞ്ഞിട്ടശേഷം ശ്രീകുമാറിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലിസ് പറഞ്ഞത്.
ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലിസ് കേസ് രജിസ്റ്റര്‍
ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."